ഫുട്ബോള്‍ ലോകകപ്പില്‍ അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഫിഫയില്‍ പരാതി നില്‍കുമെന്ന് ഇറാനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍.
‘ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പ് ഷെഡ്യൂള്‍ വളരെ നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നിട്ടും, ഇറാന്റെ ദേശീയ ഫുട്ബോള്‍ ടീമിന് സംഘാടകര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും നേരിടേണ്ടി വന്നിരിക്കുകയാണ്. ഇത് ടീമിന്റെ സാങ്കേതിക സംഘത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ട്.
മത്സരം ലോസ് ആഞ്ചലസില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് നടക്കുന്നത്. അതിനാല്‍, മത്സരത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ടീമിനെ ലോസ് ആഞ്ചലസിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണം.
കളിക്കാര്‍ക്ക് മത്സര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, അവസാന പരിശീലന സെഷന്‍ പൂര്‍ത്തിയാക്കാനും, മത്സരത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ നടത്താനും മതിയായ സമയം ലഭിക്കണം. ഞങ്ങളുടെ റിക്വസ്റ്റ് വീണ്ടും അവഗണിക്കപ്പെടുന്നു,’ ഇറാനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വക്താവ് വ്യാഴാഴ്ച പ്രതികരിച്ചു.ഇറാന്‍ മുഖ്യ പരിശീലകന്‍ ആമിര്‍ ഗലനോയി
ജൂണ്‍ 22നാണ് ഇറാന്റെ അടുത്ത മത്സരം ഷെട്യൂള്‍ ചെയ്തിരിക്കുന്നത്. ബെല്‍ജിയമാണ് എതിരാളി.
മത്സരത്തിന്റെ തയ്യാറെടുപ്പിനായി രണ്ട് ദിവസം മുമ്പെങ്കിലും ടീമിന് ലോസ് ഏഞ്ചല്‍സില്‍ എത്തണം. മത്സരം കഴിഞ്ഞ് പിറ്റേ ദിവസം മെക്‌സിക്കോയിലേക്ക് പോകേണ്ടതെന്നും ഇറാന്‍ ഫുട്‌ബോള്‍ വക്താവ് അറിയിച്ചിരുന്നു.
എന്നാല്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ലോസ് ഏഞ്ചല്‍സിലുള്ള എല്ലാ മത്സരങ്ങള്‍ക്കും ഇറാന് യാത്രാ വിലക്ക് ഉണ്ടാകുമെന്നാണ് ഫിഫ അതികൃതര്‍ പറഞ്ഞത്. യുദ്ധ പശ്ചാത്തലത്തില്‍ ഫിഫ ആതിഥേയരായ അമേരിക്ക ഇറാന് മേലെ പല മോശം നടപടികള്‍ എടുത്തതും ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ മെക്‌സിക്കോയിലാണ് ഇറാന്‍ ടീമിന് പരിശീലനത്തിന് സ്ഥലമൊരുക്കിയത്. അതുകൊണ്ട് തന്നെ മത്സര തലേദിവസം തന്നെ ലോസ് ഏഞ്ചല്‍സിലേക്ക് ഏറെ ദൂരം യാത്ര ചെയ്ത് എത്തുന്നത് ടീമിലെ താരങ്ങള്‍ മാനസികമായും ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു.
മത്സരത്തിന്റെ തലേദിവസം മാത്രമാണ് ഇറാന് അമേരിക്കയില്‍ വരാന്‍ അനുവദിക്കൂ എന്നാണ് ഫിഫ ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ട് ഡയറക്ടര്‍ ആന്‍ഡ്രൂ ഗ്യൂലിയാനി പറഞ്ഞത്.
മത്സരത്തിനായി ഒരു ദിവസം മുമ്പ് അവര്‍ക്ക് വരാന്‍ കഴിയും. മത്സരം അവസാനിക്കുന്ന ദിവസം വൈകുന്നേരം അവരേട് പോകാന്‍ ആവശ്യപ്പെടും. ലോസാഞ്ചലസില്‍ തുടര്‍ന്നും അത് തന്നെ അവര്‍ ചെയ്യേണ്ടി വരും,’ ആന്‍ഡ്രൂ ഗ്യൂലിയാനി ബി.ബി.സി ന്യൂസിനോട് പറഞ്ഞു.
Content Highlight: Iran Football Federation Going To Complain FIFA For Their Travel Issue