ഹൈദരാബാദിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തി ഐ.പി.എസ്.പി
India
ഹൈദരാബാദിലെ ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തി ഐ.പി.എസ്.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 10:44 pm

ഹൈദരാബാദ് : ഇസ്രഈലിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ഫാസ്റ്റ് ഫുഡ് ശൃംഖല ബര്‍ഗര്‍ കിങ് ഔട്ട്‌ലെറ്റ്കള്‍ക്ക് പുറത്ത് രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐ.പി.എസ്.പി (ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍).

2023 നും 2025 നും ഇടയില്‍ 125 ,000 യു.എസ് ഡോളറിന്റെ വൗച്ചറും സൗജന്യ ഭക്ഷണവും ഇസ്രഈലുമായി ബന്ധമുള്ളവര്‍ക്ക് വിതരണം ചെയ്തതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.

‘ബര്‍ഗര്‍ കിങ് ബഹിഷ്‌കരിക്കൂ’ എന്ന മുദ്രാവാക്യം വിളിച്ചും ഫലസ്തീനിലെ ഇസ്രായേലിന്റെ ക്രൂരതകള്‍ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചുമാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ തെരുവ് നാടകം അവതരിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

View this post on Instagram

A post shared by Indian People in Solidarity with Palestine (@indians_with_palestine)


ന്യൂദല്‍ഹി, പൂനെ, പാട്‌ന, മുംബൈ, വിജയവാഡ, കൊല്‍ക്കത്ത, വിശാഖപട്ടണം എന്നിവിടങ്ങളിലും പ്രതിഷേധം നടന്നിരുന്നു. ബര്‍ഗര്‍ കിങ്ങിനെ ബഹിഷ്‌കരിക്കുക, ഫലസ്തീനോടൊപ്പവും മനുഷ്യത്വത്തോടൊപ്പവും നില്‍ക്കുക തുടങ്ങിയ അടികുറിപ്പോടെ സോഷ്യല്‍ മീഡിയകളിലുടെയും ഐ.പി.എസ്.പി പ്രതിഷേധം നടത്തി.

നേരത്തെ ബി.ഡി.എസ് ( Boycott, Divestment, Sanctions) പ്രസ്ഥാനത്തിന് വേണ്ടി ഫലസ്തീന്‍ വംശഹത്യയില്‍ ഇസ്രഈലിനെ പിന്തുണയ്ക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റ്കള്‍ക്ക് മുന്നില്‍ ഐ.പി.എസ്.പി പ്രകടനം നടത്തിയിരുന്നു.

ഹൈദരാബാദിലെ മഹീന്ദ്ര, മക്‌ഡൊണാള്‍ഡ്സ്, സ്റ്റാര്‍ബക്ക്‌സ്, റിലയന്‍സ് റീട്ടെയില്‍, സുഡിയോ, ഡൊമിനോസ് തുടങ്ങിയ ഔട്ട്‌ലെറ്റ്കള്‍ക്ക് മുന്നിലാണ് ഐ.പി.എസ്.പി പ്രതിഷേധിച്ചത്.

ഒക്ടോബര്‍ അഞ്ചിന് ഹൈദരാബാദിലെ ധര്‍ണ ചൗക്കില്‍ നൂറുകണക്കിന് ആളുകള്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയിരുന്നു. ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര വ്യാപാര ബന്ധങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Content Highlight: IPSP holds pro-Palestinian protest at Burger King outlets in Hyderabad