ഐ.പി.എല്ലിലെ കൊമ്പന്‍മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയാണ് മുംബൈ ഇന്ത്യന്‍സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സീസണിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് മുംബൈ കളത്തിലിറങ്ങിയത്.
കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ രോഹിത് കാര്യമായ ഒരു ഇംപാക്ടും ഉണ്ടാക്കാതെ തിരിച്ചുനടന്നു. ഒമ്പത് പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. സീസണിലെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 13*
ക്രിസ് ഗെയ്ല്‍ – 12
വിരേന്ദര്‍ സേവാഗ് – 12
അതേസമയം, മത്സരം 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 157 എന്ന നിലയിലാണ് മുംബൈ. 19 പന്തില്‍ 35 റണ്‍സുമായി തിലക് വര്‍മയും എട്ട് പന്തില്‍ 33 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.