സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സുമായി വഴി പിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഐ.പി.എല്ലിലെ ട്രേഡിങ് വിന്‍ഡോയും സ്വാപ് ഡീലുകളും വീണ്ടും ചര്‍ച്ചയാവുകയാണ്. തന്നെ റിലീസ് ചെയ്യുകയോ മറ്റേതെങ്കിലും ടീമുമായി കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെന്ന റിപ്പോര്‍ട്ടുകളും സജീവമാവുകയാണ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ള ടീമുകള്‍ താരത്തെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടാകും.
ഐ.പി.എല്‍ താരലേലങ്ങള്‍ പോലെ സ്വാപ് ഡീലുകളും ട്രേഡിങ്ങും ആരാധകരെ ആവേശത്തിലാഴ്ത്താന്‍ പോന്നതാണ്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയത് ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസിങ് ട്രേഡുകളിലൊന്നായിരുന്നു.
ഐ.പി.എല്ലിന്റെ രണ്ടാം സീസണായ 2009ലാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ ട്രേഡിങ് നടന്നത്. രണ്ട് ടീമുകള്‍ തമ്മിലുള്ള സ്വാപ് ഡീലായിരുന്നു അത്. ഇത്തരത്തില്‍ ഐ.പി.എല്‍ ചരിത്രത്തിലെ ട്രേഡുകളിലൂടെ കണ്ണോടിക്കാം
എന്താണ് ഐ.പി.എല്ലിലെ ട്രേഡ് വിന്‍ഡോ?
ഐ.പി.എല്‍ ട്രേഡിങ് വിന്‍ഡോയിലൂടെ നേരിട്ട് രണ്ട് ടീമുകള്‍ക്ക് താരങ്ങളെ കൈമാറാന്‍ സാധിക്കും. പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് ട്രേഡിങ് ഉണ്ടാകാറുള്ളത്.
▹ ആദ്യ ഘട്ടം: ഐ.പി.എല്‍ സീസണ്‍ അവസാനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കുന്നു. താരലേലത്തിന് ഒരാഴ്ച മുമ്പ് വരെ ടീമുകള്‍ക്ക് ഇത്തരത്തില്‍ താരങ്ങളെ സ്വന്തമാക്കാം.
▹ രണ്ടാം ഘട്ടം: ഐ.പി.എല്‍ താരലേലത്തിന് ശേഷം ആരംഭിക്കുകയും പുതിയ ഐ.പി.എല്‍ സീസണിന് 30 ദിവസം മുമ്പ് വരെ നീണ്ടുനില്‍ക്കുന്നു.
▹ പ്ലെയര്‍ സ്വാപ്: രണ്ട് ടീമുകള്‍ തമ്മില്‍ തങ്ങളുടെ താരങ്ങളെ വെച്ചുമാറുന്ന രീതി. ഇതില്‍ ഇരു കൂട്ടരും പണം നല്‍കേണ്ടതില്ല.
▹ ക്യാഷ് ഡീല്‍: ഒരു ടീമില്‍ നിന്നും മുഴുവന്‍ തുകയും നല്‍കി താരത്തെ തങ്ങളുടെ ടീമിലെത്തിക്കുന്ന രീതി.
▹ ട്രേഡ് + ട്രാന്‍സ്ഫര്‍ ഫീ: പരസ്പരം പറഞ്ഞുറപ്പിച്ച ട്രാന്‍സ്ഫര്‍ ഫീസിനൊപ്പം താരങ്ങളെ കൈമാറ്റം ചെയ്യുന്ന രീതി.
2009 മുതല്‍ 2024 വരെ ഐ.പി.എല്ലിലെ എല്ലാ ട്രേഡ് ഡീലുകള്‍
◈ 2009
റോബിന്‍ ഉത്തപ്പ & സഹീര്‍ ഖാന്‍
മുംബൈ ഇന്ത്യന്‍സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കുള്ള റോബിന്‍ ഉത്തപ്പയുടെ ചുവടുമാറ്റമാണ് ഐ.പി.എല്ലിലെ ആദ്യകാല ട്രേഡുകളില്‍ പ്രഥമ സ്ഥാനത്തുള്ളത്. പ്ലെയര്‍ സ്വാപ്പിലൂടെയാണ് ഉത്തപ്പ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്.
സഹീര്‍ ഖാന്‍ | റോബിന്‍ ഉത്തപ്പ
ഇതിന് പകരമായി റോയല്‍ ചലഞ്ചേഴ്‌സിന് വിട്ടുകൊടുക്കേണ്ടി വന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ പ്രധാനിയായ സഹിര്‍ ഖാനെയാണ്. സ്വാപ് ഡീലിന്റെ ഭാഗമായതിനാല്‍ ഇരു ടീമുകളും പണം കൈമാറിയിട്ടുമുണ്ടായിരുന്നില്ല.
ആശിഷ് നെഹ്‌റ & ശിഖര്‍ ധവാന്‍
2009 സീസണിലെ മറ്റൊരു സ്വാപ് ഡീലിലൂടെയാണ് മുംബൈ ഇന്ത്യന്‍സും ദല്‍ഹി ഡെയര്‍ ഡെവിള്‍സും ധവാനെയും നെഹ്‌റയെയും കൈമാറിയത്. ഇടംകയ്യന്‍ പേസര്‍ മുംബൈയില്‍ നിന്നും ദല്‍ഹിയിലെത്തിയപ്പോള്‍ ധവാന്‍ ഫിറോസ് ഷാ കോട്‌ലയില്‍ നിന്നും വാംഖഡെയിലേക്ക് പറിച്ചുനടപ്പെട്ടു.
ശിഖര്‍ ധവാന്‍ | ആശിഷ് നെഹ്‌റ
◈ 2012
പഞ്ചാബ് കിങ്‌സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കുള്ള ദിനേഷ് കാര്‍ത്തിക്കിന്റെ കൂടുമാറ്റം. ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ക്യാഷ് ഡീല്‍ ട്രേഡിങ് കൂടിയായിരുന്ന ഇത്.
◈ 2013
ദല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്നും റോസ് ടെയ്‌ലറിനെ പൂനെ വാറിയേഴ്‌സ് ഇന്ത്യയിലേക്കെത്തിച്ചതായിരുന്നു 2013ലെ ഏക ട്രേഡ്. ഇതും ക്യാഷ് ഡീലായിരുന്നു.
◈ 2015
ഒട്ടനേകം കൈമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു 2015. പാര്‍ത്ഥിവ് പട്ടേല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കും മന്‍വീന്ദര്‍ ബിസ്‌ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കുമെത്തി. രണ്ടും ക്യാഷ് ഡീല്‍ തന്നെയായിരുന്നു.
ഉന്‍മുക്ത് ചന്ദിനെയും വിനയ് കുമാറിനെയും ക്യാഷ് ഡീലിലൂടെ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് സ്‌പെയ്‌സ് ക്ലിയറന്‍സിന്റെ ഭാഗമായി മൈക് ഹസിയെയും പ്രവീണ്‍ കുമാറിനെയും റിലീസ് ചെയ്യുകയും ചെയ്തിരുന്നു.
◈ 2016
തങ്ങളുടെ മിഡില്‍ ഓര്‍ഡറിനെ ശക്തിപ്പെടുത്തുന്നതിനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ദല്‍ഹിയില്‍ നിന്നും കേദാര്‍ ജാദവിനെ ടീമിലെത്തിച്ചതാണ് 2016 സീസണിലെ താര കൈമാറ്റം.
പ്ലെയര്‍ സ്വാപ് ഡീലിന്റെ ഭാഗമായാണ് ഈ കൈമാറ്റം നടന്നത്. മന്‍ദീപ് പഞ്ചാബില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയപ്പോള്‍ സ്‌റ്റോയ്‌നിസ് ചിന്നസ്വാമിയില്‍ നിന്നും മൊഹാലിയിലുമെത്തി.
ആര്‍. അശ്വിന്‍
7.6 കോടി രൂപയുടെ ക്യാഷ് ഡീലില്‍ പഞ്ചാബ് കിങ്‌സില്‍ നിന്നും അശ്വിന്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക്.
ആര്‍. അശ്വിന്‍
ശിഖര്‍ ധവാന്‍
ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ പ്ലെയര്‍ സ്വാപ് + ക്യാഷ് ഡീലില്‍ ദല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ശിഖര്‍ ധവാനെ സ്വന്തമാക്കി. നിശ്ചിത തുകയ്‌ക്കൊപ്പം വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, നദീം എന്നിവരെ കൈമാറ്റം ചെയ്യുകയുമുണ്ടായി.
അജിന്‍ക്യ രഹാനെ
പ്ലെയര്‍ സ്വാപ്പിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ദല്‍ഹി സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഒരു താരത്തിന് പകരം രണ്ട് താരങ്ങളെയാണ് ദല്‍ഹി രാജസ്ഥാന് പകരം നല്‍കിയത്. മായങ്ക് മാര്‍ക്കണ്ഡേയും രാഹുല്‍ തെവാട്ടിയയുമാണ് ഈ ഡീലിലൂടെ രാജസ്ഥാനിലെത്തിയത്.
ട്രെന്റ് ബോള്‍ട്ട്
3.20 കോടി രൂപയ്ക്ക് ദല്‍ഹിയില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് കിവീസ് സൂപ്പര്‍ പേസറെ സ്വന്തമാക്കി.
◈ 2020
ഹര്‍ഷല്‍ പട്ടേല്‍ & ഡാനിയല്‍ സാംസ്
പ്ലെയര്‍ സ്വാപ്പിലൂടെ ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്കും ഡാനിയല്‍ സാംസ് ബെംഗളൂരുവില്‍ നിന്ന് ദല്‍ഹിയിലേക്കും തട്ടകം മാറ്റി.
റോബിന്‍ ഉത്തപ്പ
ക്യാഷ് ഡീലിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഉത്തപ്പയെ ടീമിലെത്തിച്ചു.
◈ 2022
ഷര്‍ദുല്‍ താക്കൂര്‍
10.75 കോടി രൂപയ്ക്ക് ദല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്
◈ 2023
ആവേശ് ഖാന്‍ & ദേവ്ദത്ത് പടിക്കല്‍
രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടക്കിയ പ്ലെയര്‍ സ്വാപ് ഡീല്‍. ആവേശ് ലഖ്‌നൗവില്‍ നിന്നും രാജസ്ഥാന്റെ പിങ്ക് ജേഴ്‌സിയിലെത്തിയപ്പോള്‍ പടിക്കല്‍ എസ്.എം.എസ്സില്‍ നിന്നും ഏകാനയിലേക്ക് തട്ടകം മാറ്റി.
ആവേശ് ഖാന്‍ ദേവ്ദത്ത് പടിക്കല്‍
ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്
ക്യാഷ് ഡീലിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്ക്.
റൊമാരിയോ ഷെപ്പേര്‍ഡ്
50 ലക്ഷത്തിന്റെ ക്യാഷ് ഡീലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കി.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിവാദമായ ട്രാന്‍സ്ഫറുകളിലൊന്ന്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കെ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് കാശെറിഞ്ഞ് സ്വന്തമാക്കുകയായിരുന്നു. 15 കോടിയോളമാണ് മുംബൈ ഈ ഡീലിന്റെ ഭാഗമായി ടൈറ്റന്‍സിന് നല്‍കിയത്.
ഹര്‍ദിക് പാണ്ഡ്യ
കാമറൂണ്‍ ഗ്രീന്‍
ഹര്‍ദിക് പാണ്ഡ്യയ്ക്ക് വഴിയൊരുക്കാന്‍ മുംബൈ നടത്തിയ ഡീല്‍. 17.5 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് താരത്തെ സ്വന്തമാക്കിയത്.
Content Highlight: IPL Trade Deals from 2009 to 2024