കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ആര്‍.സി.ബി ഫൈനലിന് ഒരുങ്ങുന്നത്. മറുവശത്ത് രണ്ടാം ട്രോഫിയാണ് ഗില്ലും സംഘവും ലക്ഷ്യമിടുന്നത്. ഇരുവരും ഒറ്റ ലക്ഷ്യത്തില്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ പൊടിപാറുമെന്ന് ഉറപ്പാണ്.
മറ്റൊരു ഫൈനലിന് കൂടി അരങ്ങുണരുമ്പോള്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്‌നയുടെ പേര് വീണ്ടും ചര്‍ച്ചയില്‍ സജീവമാകുകയാണ്. വിരമിച്ച് വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടും താരത്തിന്റെ ഒരു റെക്കോര്‍ഡ് ഇന്നും ആര്‍ക്കും തൊടാന്‍ കഴിയാതെ നില്‍ക്കുന്നുവെന്നതാണ് ഇതിന് കാരണം.
സുരേഷ് റെയ്ന.
ഐ.പി.എല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് റെയ്‌ന ഇപ്പോഴും തന്റെ പേരിനൊപ്പം കൊണ്ടുനടക്കുന്നത്. ചെന്നൈ ആരാധകരുടെ ചിന്നത്തലയ്ക്ക് ഫൈനലുകളില്‍ 249 റണ്‍സാണുള്ളത്. എട്ട് ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയെടുത്തത്.
റെയ്നയുടെ തൊട്ട് പിന്നില്‍ 2020ല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിരമിച്ച ഷെയ്ന്‍ വാട്‌സണാണ്. നാല് ഫൈനലുകളില്‍ കളത്തിലിറങ്ങിയ ഓസീസ് താരത്തിന് 236 റണ്‍സാണുള്ളത്. ഇവരുടെ പിന്നിലുള്ള ആര്‍ക്കും ഇതുവരെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല.
രോഹിത് ശർമ. Photo: IndianPremierLeague/x.com
മൂന്നാമനായി ഈ ലിസ്റ്റിലുള്ളത് 183 റണ്‍സെടുത്ത മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയാണ്. താരം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫൈനലുകളില്‍ കളിച്ചിട്ടില്ല എന്നതിനാല്‍ തന്നെ റെയ്‌നയുടെ റെക്കോഡ് തകര്‍ക്കാന്‍ ഹിറ്റ്മാനും ഈ വര്‍ഷം സാധിക്കില്ലെന്ന് ഉറപ്പാണ്.
എന്നാല്‍, ഈ ലിസ്റ്റില്‍ 19ാം സീസണിന്റെ ഫൈനലില്‍ കളിക്കുന്ന രണ്ട് പേരുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് ഇത്. ഇരുവരും ഈ നേട്ടത്തില്‍ താഴെയാണെങ്കിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ റെക്കോഡ് നേടിയെടുക്കുക പ്രയാസമുള്ള കാര്യമല്ല.
വിരാട് കോഹ്ലി. Photo: IndianPremierLeague/x.com
കോഹ്‌ലി 139 റണ്‍സുമായി ഒമ്പതാമതും ഗില്‍ 135 റണ്‍സ് നേടി 11ാം സ്ഥാനത്തുമാണ്. ഈ ഫൈനലില്‍ സെഞ്ച്വറി പ്രകടനം നടത്താനായാല്‍ മാത്രമേ ഈ നേട്ടത്തില്‍ മുന്നിലെത്താന്‍ സാധിക്കൂ. ഇത്തവണയെങ്കിലും ഈ റെക്കോഡിന് പുതിയ അവകാശികള്‍ എത്തുമോയെന്ന് കാത്തിരുന്ന കാണാം.
ഐ.പി.എല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍