പാതും നിസങ്കയെയാണ് ടീമിന് നഷ്ടമായത്. ആറ് പന്തില്‍ എട്ട് റണ്‌സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ദില്‍ഷന്‍ മധുശങ്കയാണ് വിക്കറ്റ് വീഴ്ത്തിയത്.
സെഞ്ച്വറി നേടിയ അഭിഷേക് ശർമ. Photo: IndianPremierLeague/x.com
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിരുന്നു. അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ടീം കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 68 പന്തില്‍ പുറത്താവാതെ 135 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പത്ത് വീതം സിക്‌സുകളും ഫോറുകളാണ് ഈ ഇന്നിങ്‌സില്‍ അഭിഷേകിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 198.53 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇടം കൈയ്യന്‍ ഓപ്പണറുടെ താണ്ഡവം.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും അഭിഷേക് തന്റെ പേരില്‍ ചാര്‍ത്തി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ ആറോ അതിലധികമോ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ എന്ന നേട്ടമാണ് ഓപ്പണര്‍ സ്വന്തമാക്കിയത്. ഒമ്പത് ഇന്നിങ്സുകളിലാണ് താരം ആറിൽ കൂടുതല്‍ സിക്‌സുകള്‍ അടിച്ചത്.
സഞ്ജു സാംസൺ. Photo: iplt20.com
മലയാളി താരം സഞ്ജു സാംസണിനെ മറികടന്നാണ് അഭിഷേകിന്റെ ഈ നേട്ടം. സഞ്ജു എട്ട് ഇന്നിങ്സിലാണ് ആറില്‍ കൂടുതല്‍ തവണ സിക്‌സ് അടിച്ചിട്ടുള്ളത്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്സുകളില്‍ 6+ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, ഇന്നിങ്സ്