ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനാണ് ടീമിന്റെ വിജയം.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനാണ് ടീമിന്റെ വിജയം.
ഹൈദരാബാദ് ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 184 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ എസ്.ആര്‍. എച്ച് പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

അഭിഷേക് ശർമ. Photo; IndianPremierLeague/x.com
മത്സരത്തില്‍ അഭിഷേക് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 22 പന്തില്‍ 59 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. നാല് സിക്‌സുകളും ആറ് ഫോറുകളും അടക്കമാണ് ഇടം കൈയ്യന്‍ ഓപ്പണറുടെ ഇന്നിങ്സ്. 268.18 സ്‌ട്രൈക്ക് റേറ്റിലാണ് താരം ചെന്നൈയെ അടിച്ചൊതുക്കിയത്.
ഈ പ്രകടനത്തോടെ തന്റെ തന്നെ ഒരു നേട്ടം അഭിഷേക് തിരുത്തി കുറിച്ചു. ഐ.പി.എല്ലില്‍ ഹൈദരബാദിനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ മാറ്റിയെഴുതിയത്. നേരിട്ട 15ാം പന്തില്‍ ഫിഫ്റ്റിയടിച്ചാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്.
2024ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയുടെ തന്റെ തന്നെ റെക്കോഡ് തിരുത്തിയാണ് അഭിഷേകിന്റെ നേട്ടം. അന്ന് 16 പന്തുകള്‍ നേരിട്ടാണ് താരം 50 റണ്‍സിലെത്തിയത്.
അഭിഷേക് ശര്‍മ – 15
അഭിഷേക് ശര്‍മ – 16
ട്രാവിസ് ഹെഡ് – 16
ട്രാവിസ് ഹെഡ് – 16

ഹെന്‌റിക്ക് ക്ലാസന്‍. Photo: iplt20.com
അഭിഷേകിന് പുറമെ, ഹെന്‌റിക്ക് ക്ലാസന്‍ 39 പന്തില്‍ 59 റണ്‍സ് സ്‌കോര്‍ ചെയ്തു. ട്രാവിസ് ഹെഡ് 20 പന്തില്‍ 23 റണ്‍സും ചേര്‍ത്തു. ഇഷാന്‍ മലിംഗ മൂന്ന് വിക്കറ്റുകളും തീഷ് കുമാര്‍ റെഡ്ഢി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ശിവാങ് കുമാര്‍, സാകിബ് ഹുസ്സൈന്‍, പ്രഫുല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ചെന്നൈക്കായി മാത്യു ഷോര്‍ട്ട് 34 റണ്‍സും ആയുഷ് മാഹ്‌ത്രെ 30 റണ്‍സും നേടി. സര്‍ഫറാസ് ഖാന്‍ 19 പന്തില്‍ 25 റണ്‍സും ശിവം ദുബൈ 21 റണ്‍സും സംഭാവന ചെയ്തു. അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും നേടി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: IPL 2026: SRH vs CSK: Abhishek Sharma registers fastest IPL fifty of an SRH player by breaking his own record