2026 ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 14 റണ്‍സെടുത്ത ജോസ് ബട്‌ലറും ഏഴ് പന്തില്‍ നാല് റണ്‍സ് സ്‌കോര്‍ ചെയ്ത വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്.
നാലാമത്തെ ഓവറില്‍ തന്നെ ഗുജറാത്ത് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും പുറത്തായിരുന്നു. എട്ട് പന്തില്‍ പത്ത് റണ്‍സെടുത്ത ഗില്ലാണ് ആദ്യം മടങ്ങിയത്. ജോഷ് ഹെയ്‌സല്‍വുഡിനാണ് വിക്കറ്റ്.
പിന്നാലെ 12 പന്തില്‍ 12 റണ്‍സുമായി കൂടാരം കയറി. ഭുവനേശ്വര്‍ കുമാറാണ് താരത്തെ പുറത്താക്കിയത്. പുറത്താവുന്നതിന് മുമ്പ് തന്നെ ഇരുവരും ഒരു സൂപ്പര്‍ നേട്ടവും കുറിച്ചിരുന്നു.
ശുഭ്മൻ ഗില്ലും സായ് സുദർശനും.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ ജോഡി എന്ന നേട്ടം സ്വന്തമാക്കിയാണ് ഇരുവരും ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. ഗില്ലും സുദര്‍ശനും ഈ സീസണില്‍ 908 റണ്‍സാണ് അടിച്ചെടുത്തത്.
ഈ ലിസ്റ്റില്‍ ഒന്നാമത് വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസി സഖ്യവും കോഹ്ലി – എ.ബി.ഡി ഡി വില്ലിയേഴ്സ് ജോഡിയുമാണ്. ഈ രണ്ട് ജോഡികളും 939 റണ്‍സുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഗില്ലും സുദര്‍ശനും തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇരുവരും 912 റണ്‍സ് അടിച്ചെടുത്തിരുന്നു
ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ടുകള്‍