റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഐ.പി.എല്‍ 2025 ഫൈനല്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. കലാശപ്പോരില്‍ ടോസ് നേടിയ ആര്.സി.ബി ബൗളിങ് തെരഞ്ഞെടുത്തു. ഗില്ലിന്റെ ഗുജറാത്താവും ഫൈനല്‍ അങ്കത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നത്.
ആദ്യം ബാറ്റ് ചെയ്യുന്നത് രണ്ടാം കിരീടം തേടിയിറങ്ങുന്ന ഗുജറാത്തിന് വലിയ ആശ്വാസം നല്‍കും. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ പത്ത് തവണ വിജയിച്ചിട്ടുണ്ട്. ഇത് ഗുജറാത്തിനും അവരുടെ ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Setting the target vs Chasing it down. What does history say? 👀
Updates ▶️ https://t.co/Yz6K3q6w0X#TATAIPL | #Final | #TheFinalLeap | #RCBvGT pic.twitter.com/KzmTsZ1zvT
— IndianPremierLeague (@IPL) May 31, 2026
ഐ.പി.എല്‍ ഫൈനലില്‍ ചെയ്സ് ചെയ്ത് എട്ട് തവണയാണ് ടീമുകള്‍ കിരീടം നേടിയിട്ടുള്ളത്. ഈ കണക്കുകള്‍ ആര്.സി.ബിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. പക്ഷേ, ആര്.സി.ബിക്ക് ഐ.പി.എല്‍ ഫൈനലുകളില്‍ ചെയ്സിങ്ങില്‍ അത്ര മികച്ച റെക്കോഡല്ല.
2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലില്‍ ബെംഗളൂരു രണ്ടാമതായിരുന്നു ബാറ്റ് ചെയ്തത്. എന്നാല്‍, ആ സീസണുകളിലെല്ലാം ടീമിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ആദ്യം ബാറ്റ് ചെയ്താണ് ആര്.സി.ബി തങ്ങളുടെ കന്നി കിരീടമുയര്‍ത്തിയത്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്ശന്, ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ തേവാതിയ, റാഷിദ് ഖാന്, നിഷാന്ത് സിന്ധു, കാഗീസോ റബാദ, അര്‍ഷദ് ഖാന്, മുഹമ്മദ് സിറാജ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്
വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്സല്‍വുഡ്, ജേക്കബ് ഡഫി, റാസിഖ് സലാം.
Content Highlight: IPL 2026: RCB vs GT: RCB won toss and elected to bowl; RCB has loss three finals in IPL while chasing
