2026 ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഗുജറാത്ത് 18 ഓവറുകൾ പിന്നിടുമ്പോൾ ആറ് വിക്കറ്റിന് 137 റൺസെടുത്തിട്ടുണ്ട്. വാഷിങ്ടൺ സുന്ദർ (32 പന്തിൽ 42), ജേസൺ ഹോൾഡർ (നാല് പന്തിൽ ഏഴ് റൺസ് എന്നിവരാണ് ക്രീസിലുള്ളത്.
മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഭുവനേശ്വർ കുമാർ വിക്കറ്റ് നേടിയിരുന്നു. 12 പന്തിൽ 12 റൺസെടുത്ത ഗുജറാത്ത് ഓപ്പണർ സായ് സുദർശനെയാണ് ഭുവി പുറത്താക്കിയത്. ഇതോടെ ഒരു സൂപ്പർ നേട്ടവും താരം സ്വന്തമാക്കി.
— Royal Challengers Bengaluru (@RCBTweets) May 31, 2026
ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ പവർ പ്ലേ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഭുവി കുറിച്ചത്. ലഖ്‌നൗ സൂപ്പർ ജയൻറ്സ് ബൗളർ മുഹമ്മദ് ഷമിക്കൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്. ഇരുവർക്കും 17 വിക്കറ്റുകൾ വീതവുമാണുള്ളത്.
അതേസമയം, ഗുജറാത്തിന് നിഷാന്ത് സിന്ധു (18 പന്തിൽ 20), ജോസ് ബട്ലർ (23 പന്തിൽ 19), അർഷദ് ഖാൻ (ആറ് പന്തിൽ 15), ശുഭ്മൻ ഗിൽ (എട്ട് പന്തിൽ പത്ത്), രാഹുൽ തേവാതിയ (അഞ്ച് പന്തിൽ ഏഴ്) എന്നിവരുടെ വിക്കറ്റും നഷ്ടമായിട്ടുണ്ട്.