ഐ.പി.എല്ലില്‍ 2026ല്‍ പഞ്ചാബ് കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ 11 ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം സ്‌കോര്‍ മൂന്ന് വിക്കറ്റിന് 161 റണ്‍സെടുത്തിയിട്ടുണ്ട്. പത്ത് പന്തില്‍ 15 റണ്‍സെടുത്ത ശ്രേയസ് അയ്യരും നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത നേഹല്‍ വധേരയുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ പഞ്ചാബ് 5.2 ഓവറില്‍ തന്നെ 100 റണ്‍സിലെത്തിയിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്നാണ് ടീമിന് മികച്ച അടിത്തറ നല്‍കിയത്. പ്രഭ്‌സിമ്രാന്‍ 26 പന്തില്‍ 76 റണ്‍സുമായും പ്രിയാന്‍ഷ് 17 പന്തില്‍ 43 റണ്‍സുമായി തിരികെ നടന്നു.
ഇരുവരും പുറത്താവുന്നതിന് മുമ്പ് ഒരു സൂപ്പര്‍ നേട്ടത്തില്‍ പഞ്ചാബിന്റെ പേര് എഴുതി ചേര്‍ത്തിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പവര്‍ പ്ലേ സ്‌കോര്‍ എന്ന നേട്ടമാണ് അയ്യര്‍പ്പട തങ്ങളുടെ പേരിലാക്കിയത്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 116 റണ്‍സായിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പിന്തള്ളിയാണ് ടീമിന്റെ നേട്ടം.
2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ എസ്.ആര്‍.എച്ച് 107 റണ്‍സെടുത്തിരുന്നു. ഇതായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ ഈ റെക്കോഡ് തിരുത്തിയെഴുതിയാണ് പഞ്ചാബ് സ്ഥാനം കരസ്ഥമാക്കിയത്. ഈ ലിസ്റ്റില്‍ ഒന്നാമത് ദല്‍ഹിക്കെതിരെ 2024ല്‍ എസ്.ആര്‍.എച് നേടിയ 125 റണ്‍സാണ്.