ഐ.പി.എല്ലില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. മുംബൈയ്‌ക്കെതിരായ സീസണിലെ നാലാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തി.
മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും ബാറ്റിങ്ങില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും തിളങ്ങിയതോടെയാണ് പഞ്ചാബ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്.
ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. എട്ട് പന്തില്‍ വെറും രണ്ട് റണ്‍സുമായി റിയാന്‍ റിക്കല്‍ടണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കാകുകയും ചെയ്തു. അര്‍ഷ്ദീപ് സിങ്ങിനാണ് വിക്കറ്റ്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ നമന്‍ ധിറിനെ ഒപ്പം കൂട്ടി ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് 122 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.
പിന്നാലെയെത്തിയവര്‍ നിരാശരാക്കാന്‍ മത്സരിച്ചെങ്കിലും ക്വിന്റണ്‍ ഡി കോക്ക് ചെറുത്തുനിന്നു. 60 പന്ത് നേരിട്ട് പുറത്താകാതെ 112 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. ഏഴ് സിക്‌സറും എട്ട് ഫോറും അടക്കം 186.67 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
What a player, what a knock, and what a way to start the season! 💯
Quinton de Kock, take a bow for a truly special Wankhede hundred! 👏
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്തില്‍ 15 റണ്‍സ് നേടിയ യുവതാരം പ്രിയാന്‍ ആര്യയെ ദീപക് ചഹറിന്റെ കൈകളിലെത്തിച്ച് അള്ളാ ഘന്‍സഫര്‍ മടക്കി. പിന്നാലെയെത്തിയ കൂപ്പര്‍ കനോലി 12 പന്തില്‍ 17 റണ്‍സുമായി നില്‍ക്കവെ ഘന്‍സഫറിന് വിക്കറ്റ് നല്‍കി പുറത്തായി.
ശേഷം മാര്‍കസ് സ്‌റ്റോയ്‌നിസ് ക്രീസിലെത്തിയെങ്കിലും ശശാങ്ക് സിങ് മത്സരം ഫിനിഷ് ചെയ്തു. ഒടുവില്‍ 21 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് വിജയരഥമേറി.
39 പന്തില്‍ പുറത്താകാതെ 80 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ അടിച്ചെടുത്തത്. 11 ഫോറും രണ്ട് സിക്‌സറുമടക്കം 205.13 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. സ്‌റ്റോയ്‌നിസ് അഞ്ച് പന്തില്‍ പുറത്താകാതെ പത്ത് റണ്ണടിച്ചു.
ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെയും റോയല്‍ ചലഞ്ചേഴ്‌സിനെയും മറികടന്ന് പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരത്തില്‍ നിന്നും ഒമ്പത് പോയിന്റാണ് ടീമിനുള്ളത്.
ഞായറാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. സ്വന്തം മണ്ണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.