ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. അര്‍ഷ്ദീപ് സിങ്ങിനെയും പ്രഭ്സിമ്രാന്‍ സിങ്ങിനെയും കരുത്തിലാണ് ടീമിന്റെ നാലാം വിജയം.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. അര്‍ഷ്ദീപ് സിങ്ങിനെയും പ്രഭ്സിമ്രാന്‍ സിങ്ങിനെയും കരുത്തിലാണ് ടീമിന്റെ നാലാം വിജയം.
മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ശേഷിക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് സീസണിലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com
മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 35 പന്തുകളില്‍ നിന്ന് 66 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. നാല് സിക്‌സുകളും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ശ്രേയസ് സ്വന്തമാക്കി. 2025 സീസണ്‍ മുതല്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പഞ്ചാബ് ക്യാപ്റ്റന്‍ സ്വന്തം പേരില്‍ കുറിച്ചത്. കഴിഞ്ഞ സീസണ്‍ മുതല്‍ താരം ഒമ്പത് തവണയാണ് 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.
രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ മറികടന്നാണ് ശ്രേയസ് രണ്ടാം സ്ഥാനത്തെത്തിയത്. എട്ട് തവണയാണ് ജെയ്സ്വാള്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്തത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് പത്ത് 50+ സ്‌കോറുള്ള സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്.
വിരാട് കോഹ്‌ലി – 10
ശ്രേയസ് അയ്യര്‍ – 9
യശസ്വി ജയ്സ്വാള്‍ – 8
സായ് സുദര്‍ശന്‍ – 8
ശുഭ്മന്‍ ഗില്‍ – 8
പഞ്ചാബിനായി പ്രഭ്‌സിമ്രാന്‍ സിങ്ങും അര്‍ധ സെഞ്ച്വറി നേടി. താരം 39 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മുംബൈക്കായി അല്ലാ ഗസന്‍ഫര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറിയും നമന്‍ ധിര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഡി കോക്ക് 60 പന്തില്‍ 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ നമന്‍ 31 പന്തില്‍ 50 റണ്‍സാണ് എടുത്തത്.

ക്വിന്റൺ ഡി കോക്ക്. Photo: IndianPremierLeague/x.com
അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: IPL 2026: PBKS vs MI: Shreyas Iyer surpassed Yashasvi Jaiswal in most 50 plus score since IPL 2025 season