ഈ മത്സരത്തില്‍ മുന്‍ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുലിനെ മറികടക്കാന്‍ നിലവിലെ ലഖ്‌നൗ നായകന്‍ റിഷബ് പന്ത് അടക്കമുള്ള താരങ്ങള്‍ക്ക് അവസരമുണ്ട്. ഐ.പി.എല്ലില്‍ ദല്‍ഹി-ലഖ്‌നൗ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനാണ് ഇവര്‍ക്ക് സാധിക്കുക.
42ലധികം ശരാശരിയിലും 136ലധികം സ്‌ട്രൈക് റേറ്റിലും 210 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ലഖ്‌നൗവിന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടിയും ഈ പോരാട്ടത്തില്‍ രാഹുല്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍