ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയം. രോഹിത് ശര്‍മയുടെയും റയാന്‍ റിക്കല്‍ട്ടണിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയം. രോഹിത് ശര്‍മയുടെയും റയാന്‍ റിക്കല്‍ട്ടണിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
എല്‍.എസ്.ജി ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ടീം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസ്. Photo: Mint
വിജയത്തിനൊപ്പം തന്നെ ഒരു സൂപ്പര്‍ നേട്ടവും മുംബൈ സ്വന്തമാക്കി. തങ്ങളുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സാണ് ലഖ്നൗവിന് എതിരെ മുംബൈ കുറിച്ചത്. ഈ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ വിജയത്തെ മറികടന്നാണ് ഈ മുന്നേറ്റം.
(ടാര്‍ഗറ്റ് – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
229 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2026*
221 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2026
219 – ചെന്നൈ സൂപ്പര്‍ കിങ്സ് – 2021
215 – പഞ്ചാബ് കിങ്സ് – 2023
213 – രാജസ്ഥാന്‍ റോയല്‍സ് – 2023
201 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 2023
200 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2023
199 – പഞ്ചാബ് കിങ്സ് – 2017

രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും.
മുംബൈക്കായി രോഹിതും റിക്കില്‍ട്ടണും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രോഹിത് 44 പന്തില്‍ 84 റണ്‍സും റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സുമാണ് നേടിയത്. ബൗളിങ്ങില്‍ കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.
മറുവശത്ത് ലഖ്നൗവിനായി നിക്കോളാസ് പൂരന്‍ 21 പന്തുകളില്‍ നിന്നും 63 റണ്‍സും മിച്ചല്‍ മാര്‍ഷ് 25 പന്തില്‍ 44 റണ്‍സും നേടി. ഹിമന്ത് സിങ് 31 പന്തില്‍ 40 റണ്‍സും എയ്ഡന്‍ മാര്‍ക്രം 25 പന്തില്‍ 31 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങ്ങില്‍ മണിമാരാന്‍ സിദ്ധാര്‍ത്ഥ് രണ്ട് വിക്കറ്റുകളും മൊഹ്സിന്‍ ഖാന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: IPL 2026: MI vs LSG: Mumbai Indians registered their highest successful Run Chase