റിയാന്‍ റിക്കില്‍ട്ടണ്‍, തിലക് വര്‍മ, ഷറഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. റിക്കില്‍ട്ടണ്‍ 11 പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങിയപ്പോള്‍ റൂഥര്‍ഫോര്‍ഡ് ഏഴ് പന്തില്‍ വെറും അഞ്ച് റണ്‍സാണ് എടുത്തത്. തിലകാകട്ടെ നേരിട്ട രണ്ടാം പന്തില്‍ ഡക്കായും തിരികെ നടന്നു.
രോഹിത് ശർമ. Photo: IndianPremierLeague/x.com
രോഹിത് ശര്‍മ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 26 പന്തില്‍ 35 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്.
ദല്‍ഹിക്കെതിരെ ഈ മത്സരത്തില്‍ ഒരു സിക്‌സ് അടിച്ചതോടെ ഒരു സൂപ്പര്‍ നേട്ടവും രോഹിത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ മൂന്നാമതെത്താനാണ് വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചത്.
എം. എസ് ധോണി.
രോഹിത് ദല്‍ഹിക്കെതിരെ അടിച്ചത് 51 സിക്‌സുകളാണ്. അതോടെ താരം ഈ നേട്ടത്തില്‍ എം.എസ്. ധോണിയെ മറികടന്ന് മൂന്നാമതുമെത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ധോണി 50 സിക്‌സടിച്ചതിനെ പിന്തള്ളിയാണ് ഹിറ്റ്മാന്റെ ഈ നേട്ടം.
ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍