നേരിട്ട 49ാം പന്തിലായിരുന്നു മാര്‍ഷിന്റെ സെഞ്ച്വറി. 97 റണ്‍സില്‍ നില്‍ക്കെ ഫോറടിച്ചാണ് താരം മൂന്നക്കം കടന്നത്. ഇത് താരത്തിന്റെ ഐ.പി.എല്ലിലെ രണ്ടാമത്തെ സെഞ്ച്വറിയാണ്. ടൂര്‍ണമെന്റിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു.
അതിന് ശേഷം ഇപ്പോഴാണ് മാര്‍ഷ് ഐ.പി.എല്ലില്‍ ഒരിക്കല്‍ കൂടി മൂന്നക്കം കടന്നത്. ഈ ഇന്നിങ്‌സിനിടെ ഒമ്പത് വീതം സിക്‌സുകളും ഫോറുകളുമാണ് ഓസീസ് താരത്തിന്റെ ബാറ്റില്‍ നിന്നും അതിര്‍ത്തി കടന്നത്. 209.8 സ്‌ട്രൈക്ക് റേറ്റിലാണ് ലഖ്നൗ ഓപ്പണര്‍ ബാറ്റേന്തിയത്.
ബെംഗളൂരുവിനെതിരെ മൂന്നക്കം കടന്നതോടെ ഒരു സൂപ്പര്‍ നേട്ടവും മാര്‍ഷ് സ്വന്തമാക്കി. ലഖ്നൗവിനായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന പട്ടമാണ് ഓസീസ് ക്യാപ്റ്റന്‍ തന്റെ പേരില്‍ കുറിച്ചത്.
അതേസമയം, നിലവില്‍ മത്സരം മഴ മൂലം തടസപ്പെട്ടിരിക്കുകയാണ്. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ ഒരു വിക്കറ്റിന് 145 റണ്‍സെടുത്തിട്ടുണ്ട്. ഇതില്‍ പകുതിയിലധികം മാര്‍ഷിന്റെ ബാറ്റില്‍ നിന്നാണ് വന്നതതെന്ന് ഇതിനോട് ചേര്‍ത്തുവെക്കണം. മാര്‍ഷിനൊപ്പം നിക്കോളാസ് പൂരനാണ് ക്രീസിലുള്ളത്. ഒമ്പത് പന്തില്‍ 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
Bringing his very own thunder right after the rain! ⛈️⚡
Krunal Pandya with the first breakthrough for #RCB 👊