ഐ,.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. മുംബൈ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നിലവിൽ 13 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 113 റൺസെടുത്തിട്ടുണ്ട്. മനീഷ് പാണ്ഡെ (30 പന്തിൽ 44), റോവ്മാൻ പവൽ (21 പന്തിൽ 32) എന്നിവരാണ് ക്രീസിലുളളത്.
അജിന്‍ക്യ രഹാനെ (17 പന്തില്‍ 21), ഫിന്‍ അലന്‍ (അഞ്ച് പന്തില്‍ എട്ട്), കാമറൂണ്‍ ഗ്രീന്‍ (എട്ട് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചഹര്‍ വിക്കറ്റും നേടി.
സൗരഭ് ദുബെ.Photo: Shebas/x.com
മത്സരത്തില്‍ കൊല്‍ക്കത്ത ഇടം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ സൗരഭ് ദുബെ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് ഓവറുകള്‍ എറിഞ്ഞ താരം രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. 34 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
ഐ.പി.എല്ലില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ചിട്ടുള്ള സൗരഭ് ഈ പ്രകടനത്തോടെ ടൂര്‍ണമെന്റില്‍ തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. മുംബൈക്കെതിരെ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ടൂര്‍ണമെന്റില്‍ സൗരഭിന്റെ ആദ്യ വിക്കറ്റ് ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ്. ഈ മൂന്ന് വിക്കറ്റിനും ഒരു പ്രത്യേകതയുണ്ട്. ഈ താരങ്ങളെല്ലാം ടി – 20 ലോകകപ്പ് സ്വന്തമാക്കിയ നായകന്മാരാണ്. 2022ലായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ബട്‌ലറുടെ ലോകകപ്പ് നേട്ടം.
𝗜.𝗖.𝗬.𝗠.𝗜
Another big wicket, another moment to cherish for Saurabh Dubey ✨
ഇന്ത്യന്‍ ടീമിന്റെ കപ്പിത്താനായിരുന്ന രോഹിത് 2024ലും കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കപ്പുയര്‍ത്തി. ഈ വര്‍ഷം നടന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം കിരീടം സമ്മാനിച്ച് സൂര്യയും ജേതാവായി. ഈ അപൂർവ വിക്കറ്റ് നേട്ടം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് മുംബൈ എട്ട് വിക്കറ്റിന് 147 റണ്‍സെടുത്തിരുന്നു. 18 പന്തില്‍ 32 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഹര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 26), തിലക് വര്‍മ (32 പന്തില്‍ 20), സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ 15), രോഹിത് ശര്‍മ (13 പന്തില്‍ 15) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.