2026 ഐ.പി.എല്ലില്‍ 65ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ 12 ഓവറുകള്‍ പിന്നിടുമ്പോള്‍ മുംബൈ നാല് വിക്കറ്റിന് 74 റണ്‍സെടുത്തിട്ടുണ്ട്. തിലക് വര്‍മ (29 പന്തില്‍ 19), ഹര്‍ദിക് പാണ്ഡ്യ (14 പന്തില്‍ 12) എന്നിവരാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ മുംബൈയുടെ ഓപ്പണര്‍മാര്‍ക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ല. 17 റണ്‍സ് മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ട്. ഏഴ് പന്തില്‍ ആറ് റണ്‍സെടുത്ത റിക്കില്‍ട്ടണ്‍ ആദ്യം മടങ്ങി. രോഹിത് ശര്‍മ പിടിച്ച് നിന്നെങ്കിലും 13 പന്തുകള്‍ നേരിട്ട് 15 റണ്‍സുമായി നാലാം ഓവറില്‍ തന്നെ തിരികെ നടന്നു.

റിയാൻ റിക്കിൽട്ടണും രോഹിത് ശർമയും. Photo: IndianPremierLeague/x.com
ഇന്നിങ്‌സില്‍ റിക്കില്‍ട്ടണ് സിക്സറുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ലെങ്കിലും രോഹിത് രണ്ട് തവണ പന്ത് ഗാലറിയിലെത്തിച്ചിരുന്നു. ഇതോടെ ഒരു സൂപ്പര്‍ നേട്ടം മുംബൈ സ്വന്തമാക്കി.
ഒരു ഐ.പി.എല്‍ സീസണില്‍ ഓപ്പണര്‍മാര്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ രണ്ടാമത്തെ ടീം എന്ന നേട്ടമാണ് മുംബൈ പേരിലാക്കിയത്. ഓപ്പണര്‍മാര്‍ ചേര്‍ന്ന് 70 സിക്സറുകള്‍ അടിച്ചതോടെയാണ് ദില്‍ സേ ആര്‍മി രണ്ടാമതെത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്നാണ് മുംബൈയുടെ ഈ നേട്ടം. 2018ല്‍ 69 സിക്സറുകള്‍ ചെന്നൈ ഓപ്പണര്‍മാര്‍ അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മുംബൈ പിന്തള്ളിയത്. ഈ ലിസ്റ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഒന്നാമത്. 2012ല്‍ 74 സിക്സറുകള്‍ ആര്‍.സി.ബി ഓപ്പണര്‍മാര്‍ ഗാലറിലെത്തിച്ചിരുന്നു.
ഒരു ഐ.പി.എല്‍ സീസണില്‍ ഓപ്പണര്‍മാര്‍ ഏറ്റവും കൂടുതല്‍ തവണ സിക്സറുകള്‍ അടിച്ച ടീം
(ടീം – വര്‍ഷം – എണ്ണം എന്നീ ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2012 – 74
മുംബൈ ഇന്ത്യന്‍സ് – 2026 – 70*
ചെന്നൈ സൂപ്പര്‍ കിങ്സ് – 2018 – 69
രാജസ്ഥാന്‍ റോയല്‍സ് – 68 – 2026
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2016 – 67
The Knights riding high in Kolkata 💜
4⃣ Overs, 3⃣ wickets for @KKRiders 👏
Updates ▶️ https://t.co/Aw11jLoww5#TATAIPL | #KhelBindaas | #KKRvMI pic.twitter.com/fGiewqdVur
— IndianPremierLeague (@IPL) May 20, 2026
മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ 15), നമന്‍ ധിര്‍ (ബ്രോണ്‍സ് ഡക്ക്) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായിട്ടുണ്ട്. കൊല്‍ക്കത്തക്കായി സൗരഭ് ദുബെയും കാമറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: IPL 2026: KKR vs MI: Mumbai Indians surpassed CSK in most sixes by openers of a team in an IPL season
