ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. 14 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 14 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. മുഹമ്മദ് സിറാജാണ് താരത്തെ പുറത്താക്കിയത്.
മുഹമ്മദ് സിറാജ്. Photo: IndianPremierLeague/x.com
ഇതോടെ സിറാജ് ഒരു നാഴികക്കല്ലും പിന്നിട്ടു. ടി – 20യില്‍ 200 വിക്കറ്റുകള്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ ഫോര്‍മാറ്റില്‍ 174 ഇന്നിങ്സുകള്‍ കളിച്ചാണ് താരം ഈ സ്‌പെഷ്യല്‍ ഡബിള്‍ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ചത്. ഇതോടെ ടി – 20യില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന 21ാമത്തെ ഇന്ത്യന്‍ താരമായും ഫാസ്റ്റ് ബൗളര്‍ മാറി.
കുട്ടി ക്രിക്കറ്റില്‍ ഇന്ത്യ, ഹൈദരാബാദ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് സിറാജ് ഇത്രയധികം വിക്കറ്റുകള്‍ നേടിയത്.
അതേസമയം, മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് രഹാനെയ്ക്ക് പുറമെ ഫിന്‍ അലനെയും നഷ്ടമായി. 35 പന്തില്‍ പത്ത് സിക്‌സുകളും നാല് ഫോറുകളുമടക്കം 93 റണ്‍സെടുത്താണ് താരം കൂടാരം കയറിയത്. സായി കിഷോറിനാണ് വിക്കറ്റ്.