മാച്ച് ഫീയുടെ 20 ശതമാനമാണ് രഘുവംശി പിഴയായി ഒടുക്കേണ്ടത്. ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിനെതിരായ നടപടി.
🚨 News 🚨
Angkrish Raghuvanshi of @KKRiders was fined 20% of his match fees and has also accumulated One Demerit Point (Level 1) for breaching Article 2.2 of the IPL’s Code of Conduct for Players and Team Officials.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്കായി വണ്‍ ഡൗണായി ഇറങ്ങിയ രഘുവംശി ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ പുറത്തായിരുന്നു. പ്രിന്‍സ് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം.
ആ ഓവറിലെ അവസാന പന്തില്‍ സിംഗിളെടുക്കാന്‍ ഓടിയെങ്കിലും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുള്ള കാമറൂണ്‍ ഗ്രീന്‍ താരത്തിനോട് മടങ്ങാന്‍ ആവശ്യപ്പെട്ടു.അതിനകം തന്നെ പാതിവഴിയില്‍ എത്തിയ രഘുവംശി വളരെ പെട്ടെന്ന് തിരിഞ്ഞ് ഓടി.
ഫീല്‍ഡര്‍ പന്ത് കൈയിലെടുത്തുവെന്ന് മനസിലാക്കിയ താരം റണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി ക്രീസിലേക്ക് ഡൈവ് ചെയ്തു. അതിനിടെ പന്ത് ലഖ്നൗ താരം മുഹമ്മദ് ഷമി സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും അത് താരത്തിന്റെ ശരീരത്തില്‍ തട്ടി തെറിച്ചു.
𝐖𝐇𝐀𝐓 𝐉𝐔𝐒𝐓 𝐇𝐀𝐏𝐏𝐄𝐍𝐄𝐃?! 😳
Mix-up. Long turn. Third umpire drama… & Raghuvanshi is given OUT for obstructing the field! 👀
ഇതോടെ ലഖ്നൗ അപ്പീല്‍ വിളിക്കുകയും റിവ്യൂവില്‍ രഘുവംശി പന്തിനെ നോക്കി ദിശ മാറ്റിയെന്ന് കണ്ടെത്തിയതോടെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി കൊല്‍ക്കത്ത ബാറ്റര്‍ക്ക് തിരികെ നടക്കേണ്ടി വന്നു.
അമ്പയറുടെ തീരുമാനത്തില്‍ ക്ഷുഭിതമായ താരം ബൗണ്ടറി ക്യൂഷനില്‍ ബാറ്റ് കൊണ്ട് അടിക്കുകയും ഡഗൗട്ടിലേക്ക് തന്റെ ഹെല്‍മെറ്റ് വലിച്ചെറിയുകയും ചെയ്തു. ഇതിനാണ് താരത്തിനെതിരെ നടപടി.
Content Highlight: IPL 2026: KKR’s Angkrish Raghuvanshi fined 20% match fee for angry reaction to his controversial dismissal against LSG