ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് പിഴ. കഴിഞ്ഞ ദിവസം നടന്ന കെ.കെ.ആര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് താരത്തിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് പിഴ. കഴിഞ്ഞ ദിവസം നടന്ന കെ.കെ.ആര്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് താരത്തിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
രഹാനെ 12 ലക്ഷം രൂപയാണ് പിഴയായി ഒടുക്കേണ്ടത്. ഈ സീസണില്‍ കൊല്‍ക്കത്ത വരുത്തുന്ന ആദ്യത്തെ സ്ലോ ഓവര്‍ റേറ്റ് കുറ്റമാണിത്. ഐ.പി.എല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ചാണ് രഹാനെക്കെതിരെയുള്ള നടപടി.

അജിൻക്യ രഹാനെ. Photo: IndianPremierLeague/x.com
കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ചുമത്തുന്ന അഞ്ചാമത്തെ ക്യാപ്റ്റനാണ് രഹാനെ. പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍, ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇതിന് മുമ്പ് പിഴ ലഭിച്ചത്.
അതേസമയം, സീസണില്‍ ഇതുവരെ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ ടീം 32 റണ്‍സിന് പരാജയപ്പെട്ടിരുന്നു ഇതോടെ മുന്‍ ചാമ്പ്യന്മാര്‍ നാല് മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ. Photo: iplt20.com
നേരത്തെ, പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ടീമിന് ഒരു പോയിന്റും ലഭിച്ചിട്ടുണ്ട്. നിലവില്‍ നൈറ്റ്സ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരാണ്.
ഈ സീസണിലെ കൊല്‍ക്കത്തയുടെ അടുത്ത മത്സരം ഏപ്രില്‍ 17നാണ്. ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഈ മത്സരത്തില്‍ നൈറ്റ്സ് നേരിടുക. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Content Highlight: IPL 2026: KKR captain Ajinkya Rahane fined 12 lakh for slower rate against CSK