2026 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 3.4 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ മഴ കാരണം കളി നിര്‍ത്തിവെച്ചിട്ടുണ്ട്.
ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത അംഗ്രിഷ് രഘുവംശിയുമാണ് ക്രീസിലുള്ളത്. ഫിന്‍ അലന്റെയും കാമറൂണ്‍ ഗ്രീനിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. അലന്‍ ഏഴ് പന്തില്‍ ആര്‍ റണ്‌സെടുത്തപ്പോള്‍ ഗ്രീന്‍ രണ്ട് പന്തില്‍ നാല് റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സേവ്യര്‍ ബാര്‍ട്ട്‌ലറ്റിനാണ് ഈ വിക്കറ്റുകള്‍.
മത്സരത്തില്‍ കൊല്‍ക്കത്ത രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെയാണ് പഞ്ചാബിനെതിരെ ഇറങ്ങിയിരിക്കുന്നത്. സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്നുമാണിത്.
Varun Chakaravarthy – Injured.
Sunil Narine – Sick.TWO BIG CHANGES FOR KKR ❌ pic.twitter.com/3e0ZgVvaoP
— Johns. (@CricCrazyJohns) April 6, 2026
വരുണ്‍ പഞ്ചാബിനെതിരെ പുറത്തിരിക്കുന്നത് പരിക്ക് കാരണമാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള കൊല്‍ക്കത്തയുടെ രണ്ടാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിടെയായിരുന്നു ഇത് എന്നാണ് വിവരം.
അതേസമയം, നരെയ്ന്‍ ആരോഗ്യപരമായ കാരണങ്ങളാണ് പുറത്തിരിക്കുന്നത്. താരത്തിന് സുഖമില്ലെന്നും അതിനാല്‍ വിശ്രമം നല്‍കിയിരിക്കുകയുമാണെന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പറഞ്ഞു.
വരുണിന്റെ പകരം നവ്ദീപ് സൈനിയും നരെയ്ന് പകരക്കാരനായി റോവ്മാന്‍ പവലും ടീമിലെത്തി. ടോസിനിടെ ഈ രണ്ട് മാറ്റങ്ങള്‍ നടത്താന്‍ ടീം നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് രഹാനെ വെളിപ്പെടുത്തി.

ഹര്‍ഷിത് റാണ.
അതേസമയം, കൊല്‍ക്കത്തയ്ക്ക് സീസണിന് തുടക്കത്തില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായിരുന്നു. ഹര്‍ഷിത് റാണയും മതീഷ പാതിരനായും പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.
കൂടാതെ, താരലേലത്തിലൂടെ ടീമിലെത്തിച്ച ബംഗ്ലാദേശ് താരം മുഷ്റഫിസുര്‍ റഹ്‌മാനെ ത്രീവ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കാരണം ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു.
പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍
പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സന്‍, സേവ്യര്‍ ബാര്‍ട്ട്‌ലറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍
അജിന്‍ക്യ രഹാനെ (സി), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, അംഗ്രിഷ് രഘുവംഷി (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, നവദീപ് സൈനി, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.
Content Highlight: IPL 2026: KKR again face setbacks as Varun Chakravarthy injured and Sunil Narine miss the match against PBKS due to illness
