ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
വിജയം തുടരുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു എത്തുമ്പോള്‍ മൂന്നാം വിജയമാണ് ലഖ്നൗ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ രജത് പടിദാറിനെ കുറിച്ച് ലഖ്നൗവിന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഈ സീസണില്‍ പടിദാറിന്റെ സ്‌ട്രൈക്ക് റേറ്റ് 200 ന് മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇർഫാൻ പത്താൻ. Photo: Crictracker
സ്പിന്നേഴ്സിനെതിരെ പടിദാര്‍ മോണ്‍സ്റ്ററാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
‘രജത് പടിദാറിന്റെ സ്‌ട്രൈക്ക് റേറ്റ് 200ന് മുകളിലാണ്. സ്പിന്നേഴ്സിനെതിരെ അവന്‍ ഒരു ഓവറില്‍ മൂന്ന് സിക്‌സുകള്‍ വരെ അടിക്കുന്നുണ്ട്. നിങ്ങള്‍ നിങ്ങളെ ഒരു ഗ്യാങ്സ്റ്ററായി കണക്കാക്കുന്നുണ്ടെങ്കില്‍ അവന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മോണ്‍സ്റ്ററാണ്.
പടിദാറിന്റെ കരുത്ത് അവന്റെ മികച്ച ബേസും ക്രീസില്‍ ഉറച്ച് നിന്നുമുള്ള കളിയുമാണ്. കാലുകള്‍ അധികം ഉപയോഗിക്കാനോ ക്രീസിന് പുറത്തേക്ക് ഇറങ്ങി അടിക്കാനോ അവന്‍ അധികം താത്പര്യം കാണിക്കാറില്ല,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
പടിദാറിനെ പുറത്താക്കാനുള്ള വഴിയെ കുറിച്ചും ഇര്‍ഫാന്‍ പത്താന്‍ സംസാരിച്ചു. ലഖ്നൗ ബൗളര്‍ ദിഗ്വേഷ് രാഥിയ്ക്ക് അവനെ പുറത്താക്കാന്‍ സാധിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദിഗവേഷിന് പടിദാറിനെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ക്ഷണിക്കാന്‍ സാധിക്കുമോ?

രജത് പടിദാർ. Photo: iplt20.com
പന്ത് അധികം ഫുള്‍ ലെങ്ത് അല്ലാതെ എറിഞ്ഞ് അവനെ പ്രലോഭിപ്പിക്കണം. അത് വിക്കറ്റ് വീഴ്ത്താനുള്ള അവസരമൊരുക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടിദാറിന് ഈ സീസണില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 195 റണ്‍സുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരം അടിച്ചത്. 214.28 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.
Content Highlight: IPL 2026: Irfan Pathan says that RCB captain Rajat Patidar is a monster against spinners