ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.
A 𝙆night of sheer dominance 🔥@KKRiders chase down the 🎯 with 34 deliveries to spare and make it 4⃣ wins on the trot 👊💜
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഓപ്പണര്‍ കെ.എല്‍ രാഹുലും പാതും നിസങ്കയും മികച്ച തുടക്കമാണ് നല്‍കിയത്. അഞ്ചാം ഓവറില്‍ കാര്‍ത്തിക് ത്യാഗിക്ക് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍ 14 പന്തില്‍ 23 റണ്‍സുമായി തന്നെ തിരികെ നടന്നു.
പിന്നാലെയെത്തിയ നിതീഷ് റാണയും സമീര്‍ റിസ്വിയും വളരെ പെട്ടെന്ന് തന്നെ മടങ്ങി. കാമറൂണ്‍ ഗ്രീനും സുനില്‍ നരെയ്നുമാണ് വിക്കറ്റ്. അടുത്ത ഓവറില്‍ 29 പന്തില്‍ 50 റണ്‍സെടുത്ത നിസങ്ക അനുകൂല്‍ റോയുടെ പന്തില്‍ പുറത്തായി.
പാതും നിസങ്ക. Photo: IndianPremierLeague/x.com
നാല് റണ്‍സുകള്‍ക്കപ്പുറം ട്രിസ്റ്റന്‍ സ്റ്റബ്‌സ് അനുകൂല്‍ റോയ്ക്ക് മുന്നില്‍ വീണു. അതോടെ ഒന്നിച്ച അശുതോഷ് ശര്‍മയും അക്സര്‍ പട്ടേലും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. 22 പന്തില്‍ 11 റണ്‍സുമായി അക്സര്‍ വൈഭവ് അറോറയുടെ ഓവറില്‍ മടങ്ങിയപ്പോഴും അശുതോഷ് ക്രീസില്‍ നിന്നു.
അവസാന ഓവറില്‍ 28 പന്തില്‍ 39 റണ്‍സുമായി അശുതോഷ് കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് റണ്‍ ഔട്ടായി. വിപ്രജ് നിഗം മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായും ലുങ്കി എന്‍ഗിഡി ഒരു പന്തില്‍ ഒരു റണ്‍സുമായും പുറത്താവാതെ നിന്നപ്പോള്‍ ദല്‍ഹി എട്ട് വിക്കറ്റിന് 142 റണ്‍സ് എന്ന നിലയിലെത്തി.
മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒമ്പത് പന്തില്‍ 13 റണ്‍സുമായി മടങ്ങി. റണ്‍ ഔട്ടായയായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെത്തിയ ആംഗ്രിഷ് രഘുവംശി വെറും മൂന്ന് പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് മാത്രം നേടി പുറത്തായി. അക്സര്‍ പട്ടേലാണ് വിക്കറ്റ് നേടിയത്.
പിന്നാലെ ഫിന്‍ അലനും കാമറൂണ്‍ ഗ്രീനും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ചേര്‍ന്ന് 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 15ാം ഓവറിലെ രണ്ടാം പന്തില്‍ ഫിന്‍ അലന്‍ സിക്‌സടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി ടീമിന് വിജയം സമ്മാനിച്ചു. അലന്‍ 47 പന്തില്‍ 100 റണ്‍സും ഗ്രീന്‍ 27 പന്തില്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ കൊല്‍ക്കത്ത നാലാം വിജയം സ്വന്തമാക്കി.
Content Highlight: IPL 2026: DC vs KKR: KKR defeated Delhi Capitals for 8 wickets with Finn Allen’s century