ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം എം. എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ ചെന്നൈ ഒരു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. പത്ത് പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 29 റണ്‍സ് നേടിയ ആയുഷ് മാഹ്‌ത്രെയുമാണ് ക്രീസിലുള്ളത്.
മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഏഴ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സേവ്യര്‍ ബാര്‍ട്ട്‌ലറ്റിന് വിക്കറ്റ് നല്‍കിയായിരുന്നു ആദ്യ ഹോം മത്സരത്തില്‍ താരത്തിന്റെ മടക്കം.
സഞ്ജു സാംസൺ. Photo: Shebas/x.com
ചെന്നൈയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു അര്‍ഷ്ദീപ് സിങ് എറിഞ്ഞ ആദ്യ പന്തില്‍ റണ്‍സെടുത്തില്ലെങ്കിലും രണ്ടാം പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്തു. അടുത്ത ഓവറില്‍ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പന്തെറിയാനെത്തി. ആ ഓവറില്‍ നാലാം പന്തില്‍ റണ്‍സ് ഒന്നും സഞ്ജു നേടിയില്ല.
അടുത്ത പന്തില്‍ സഞ്ജു ഫോറടിച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓഫ് സൈഡിലൂടെ ഷോട്ടിന് ശ്രമിക്കവേ പഞ്ചാബ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിങിന് ക്യാച്ച് നല്‍കി താരം മടങ്ങുകയായിരുന്നു.
നേരത്തെ, ചെന്നൈ ജേഴ്‌സിയിലെ അരങ്ങേറ്റത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ വെറും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.