‘ഇതൊരു ഹാംസ്ട്രിങ് ഇഞ്ചുറിയാണ്. ഇത് എത്രത്തോളം മോശമാണ് എനിക്ക് അറിയില്ല. നാളെയോ മറ്റന്നാളോ അവനെ സ്‌കാനിങ്ങിന് വിധേയമാക്കും. നിര്‍ഭാഗ്യവശാല്‍ അവന്റെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക പരിശോധയില്‍ നിന്ന് മനസിലാക്കുന്നത്. ആയുഷ് മികച്ച ഫോമിലായിരുന്നുവെന്നതിനാല്‍ ടീമിനെ സംബന്ധിച്ച് ഇത് വലിയ നഷ്ടമായിരിക്കും. അവനൊരു അതുല്യ പ്രതിഭയാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മൈക്കല്‍ ഹസി പറഞ്ഞു.
BAD NEWS FOR CHENNAI SUPER KINGS ❌
Hussey said “Ayush Mhatre has hamstring tear, I don’t know how bad it is – we will have scan but it looks really bad unfortunately, could be big loss”. pic.twitter.com/8zoNnCc81I
സണ്‍റൈസേഴ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് മാഹ്‌ത്രെയ്ക്ക് പരിക്കേല്‍ക്കുന്നത്. അഞ്ചാം ഓവറില്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെ പേശി വലിവ് നേരിട്ടു. ടീം ഫിസിയോ പരിശോധിച്ചതിന് ശേഷം താരം തന്റെ ബാറ്റിങ് തുടരുകയും ചെയ്തിരുന്നു.
അടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സിംഗിള്‍ എടുത്തപ്പോള്‍ മാഹ്‌ത്രെ മുടന്തിയാണ് സ്ട്രൈക്കിലെത്തിയത്. പിന്നാലെ, താരം 13 പന്തിൽ 30 റൺസെടുത്ത് പുറത്തായി. വേദന അനുഭവപ്പെട്ട ചെന്നൈ ഓപ്പണര്‍ ഡഗൗട്ടിലേക്ക് തിരികെ നടന്നത് സഹതാരം രാമകൃഷ്ണ ഘോഷിന്റെയും ഫിസിയോ ടോമി സിംസെയുടെയും സഹായത്തിലാണ്.
അതേസമയം, മാഹ്‌ത്രെയെ കൂടി നഷ്ടമായാല്‍ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. താരം ഈ സീസണില്‍ വളരെ മികച്ച ഫോമിലാണ്. ആറ് മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 201 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ, ചെന്നൈയ്ക്ക് പരിക്ക് കാരണം ഖലീല്‍ അഹമ്മദിനെയും നഷ്ട്ടമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിന് കാലിന് പരിക്കേറ്റാണ് പുറത്തായത്.
സീസണിന് മുന്നോടിയായി നഥാന്‍ എല്ലിസിനെയും പരിക്ക് കാരണം നഷ്ട്മായിരുന്നു. പകരക്കാരനായ സ്പെന്‍സര്‍ ജോണ്‍സണ്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കൂടാതെ, പരിക്കേറ്റ മുന്‍ നായകന്‍ എം.എസ് ധോണിയും എന്ന് കളിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ പരിക്കേറ്റ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസിന് ആദ്യ നാല് മത്സരങ്ങൾ നഷ്ടമായിരുന്നു. ഇപ്പോൾ താരം പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ട്.