ഐ.പി.എല്‍ 2025ന്റെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ്. പഞ്ചാബിന്റെ സ്വന്തം തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് കിങ്‌സ് ആദ്യ ക്വാളിഫയറിന് ടിക്കറ്റുറപ്പിച്ചത്. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നേടിയ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സിന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനവും ആദ്യ ക്വാളിഫയറിലെ ഇടവും സമ്മാനിച്ചത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായത്. റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി എട്ട് പന്ത് ശേഷിക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ആറ് വിവിധ എഡിഷനുകളില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏക താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
VIRAT KOHLI – Only batter to score 600+ runs in 5 seasons of the IPL. 🤯
3rd consecutive 600+ run season and we’ve still got a couple’ games left. King for every reason! 👑 pic.twitter.com/mUbY3lfdmp
— Royal Challengers Bengaluru (@RCBTweets) May 28, 2025
2013 (634 റണ്‍സ്), 2016 (973 റണ്‍സ്), 2023 (639 റണ്‍സ്), 2024 (741 റണ്‍സ്), 2025 (602* റണ്‍സ്) എന്നിങ്ങനെയാണ് വിരാട് സ്‌കോര്‍ ചെയ്തത്. ഇതിനൊപ്പം തുടര്‍ച്ചയായ മൂന്ന് സിസണുകളില്‍ 600+ റണ്‍സ് എന്ന റെക്കോഡിലും വിരാട് കോഹ്‌ലിയെത്തി.
സീസണില്‍ ചുരുങ്ങിയത് രണ്ട് മത്സരം ബാക്കിയുണ്ടെന്നിരിക്കെ വിരാട് മറ്റുപല ചരിത്രങ്ങളും തിരുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടമണിയാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളാണ് ആദ്യ ക്വാളിഫയറില്‍ കൊമ്പുകോര്‍ക്കുന്നത്. അതായത് ഇതുവരെ കിരീടം നേടാന്‍ സാധിക്കാതെ പോയ രണ്ട് ടീമുകളില്‍ ഒരു ടീം ഉറപ്പായും ഫൈനല്‍ കളിക്കും എന്ന് അര്‍ത്ഥം.