ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും ഇന്നിങ്‌സിന് അടിത്തറയൊരുക്കി.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിനെ സിക്‌സറിന് പറത്തിയാണ് ജെയ്‌സ്വാള്‍ വെടിക്കെട്ടിന് തുടക്കമിട്ടത്. തുടര്‍ന്നും ജെയ്‌സ്വാളിന്റെ ബാറ്റ് തീ തുപ്പി.
അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സ് മാത്രം ശേഷിക്കെ പുറത്തായതിന് പിന്നാലെ നിര്‍ഭാഗ്യകരമായ ഒരു നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തി. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 49 റണ്‍സിന് പുറത്തായവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ജെയ്‌സ്വാളെത്തിയത്.
ഇത് രണ്ടാം തവണയാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ വീഴുന്നത്. രണ്ട് തവണ 49ന് പുറത്തായി സഞ്ജു സാംസണും താരത്തിനൊപ്പമുണ്ട്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 49 റണ്‍സിന് പുറത്തായ താരങ്ങള്‍
അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയിലാണ്. 16 പന്തില്‍ 24 റണ്‍സുമായി നിതീഷ് റാണയും ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായി ധ്കുവ് ജുറെലുമാണ് ക്രീസില്‍.