ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുത്തു.
ബാറ്റിങ്ങിറങ്ങിയ രാജസ്ഥാന്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയാണ്. നിലവില്‍ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ 83 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്. ജെയ്സ്വാള്‍ 30 പന്തില്‍ 42 റണ്‍സടിച്ചാണ് രാജസ്ഥാനെ മുന്നോട്ട് നയിക്കുന്നത്. പരാഗ് 14 പന്തില്‍ 25 റണ്‍സെടുത്തിട്ടുണ്ട്.