ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം ജയ്പൂരില്‍ പുരോഗമിക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഹോം ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി.
യശസ്വി ജെയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 47 പന്തില്‍ നിന്നും 75 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Big hits and some quick hits – JaisBall, Riyan, Dhruv and Hettie ask us to defend 173 for a win at home! 💗 pic.twitter.com/KugSKo8MIK
19 പന്ത് നേരിട്ട് 15 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് നേടാന്‍ സാധിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെയും യാഷ് ദയാലിന്റെയും ജോഷ് ഹെയ്സല്‍വുഡിന്റെയും പേസിനെ അതിജീവിച്ച താരം ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നിന് മുമ്പില്‍ പരാജയപ്പെട്ടു.
പാണ്ഡ്യയെ സ്റ്റെപ്പ് ഔട്ട് ചെയ്ത് അതിര്‍ത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയും ജിതേഷ് ശര്‍മ താരത്തെ സ്റ്റംപ് ചെയ്ത് മടക്കുകയുമായിരുന്നു.
— Royal Challengers Bengaluru (@RCBTweets) April 13, 2025
ഇതോടെ ഒരു മോശം നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ സ്റ്റംപ് ചെയ്യപ്പെട്ട് പുറത്തായ ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഇത് 11ാം തവണയാണ് സഞ്ജു കുട്ടിക്രിക്കറ്റില്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. ഇതില്‍ ആറ് തവണയും ഐ.പി.എല്ലിലാണ് താരം ഇത്തരത്തില്‍ പുറത്തായത്.