കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ടീമിനൊപ്പം കളത്തിലിറങ്ങിയതോടെ ഒരു ചരിത്ര നേട്ടവും വിരാടിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ 400 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വിരാട് ചരിത്രമെഴുതിയത്.
ടി-20യില്‍ 400 മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. രോഹിത് ശര്‍മ (448), ദിനേഷ് കാര്‍ത്തിക് (412) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
20 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കും റോയല്‍ ചലഞ്ചേഴ്‌സിനും ദല്‍ഹിക്കും വേണ്ടിയാണ് വിരാട് കളിച്ചത്. ആര്‍.സി.ബിക്കായി 268 മത്സരം കളിച്ചപ്പോള്‍ ഇന്ത്യയ്ക്കായി 127 മത്സരത്തിലും ദല്‍ഹിക്കായി അഞ്ച് മത്സരത്തിലും വിരാട് കളത്തിലിറങ്ങി.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു. നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ക്രീസിലെത്തിയത്.
— Royal Challengers Bengaluru (@RCBTweets) March 22, 2025
അടുത്ത രണ്ട് ഓവറിലും ആര്‍.സി.ബി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ റാസിഖ് ദാര്‍ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറുമായി രഹാനെ വെടിക്കെട്ടിന് തിരികൊളുത്തി.