ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ദല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനുള്ളത്. ബെംഗളൂരുവിന്റെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ തുടര്‍ വിജയമാണ് ഇരു കൂട്ടരുടെയും ലക്ഷ്യം.
It’s Match Day at ನಮ್ಮ Chinnaswamy and we’re feeeeeelin’ gooooooood! 🎶 🤩🏟
Don’t miss the LIVE action on @JioHotstar from 7:30 PM. 👊#PlayBold #ನಮ್ಮRCB #IPL2025 pic.twitter.com/XwZ3SlwoWC
— Royal Challengers Bengaluru (@RCBTweets) April 10, 2025
സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് അക്സര്‍ പട്ടേലിന്റെ കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബെംഗളൂരുവിനെതിരെ ഇറങ്ങുന്നത്. നിലവില്‍ ആറ് പോയിന്റും +1.257 നെറ്റ് റണ്‍റേറ്റുമായി ദല്‍ഹി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 25 റണ്‍സിന് തോല്‍പ്പിച്ചാണ് ബെംഗളുരുവിനെതിരെ അക്‌സറും കൂട്ടരും ഇറങ്ങുന്നത്.

അതേസമയം, മറ്റൊരു സീസണിലുമില്ലാത്ത വിധം മികച്ച പ്രകടനം കാഴ്ച വെച്ചാണ് ബെംഗളൂരു ഈ സീസണില്‍ മുന്നേറുന്നത്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായാണ് രജതും കൂട്ടരും സ്വന്തം തട്ടകത്തിലെത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ത്രില്ലര്‍ പോരില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ആര്‍.സി.ബി ക്യാപിറ്റല്‍സിനെ നേരിടുക. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സും നോട്ടമിടുന്നത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തന്നെയാണ്.





