ഐ.പി.എല്ലില്‍ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുകയാണ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ഐ.പി.എല്ലില്‍ ഇത് നൂറാം മത്സരത്തിനാണ് ബെംഗളൂരുവിന്റെ സ്വന്തം ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ നൂറ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന രണ്ടാമത് മാത്രം സ്റ്റേഡിയമാണ് ചിന്നസ്വാമി സ്റ്റേഡിയം.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ക്ക് വേദിയായ സ്റ്റേഡിയങ്ങള്‍
(സ്റ്റേഡിയം – മത്സരം എന്നീ ക്രമത്തില്‍)
വാംഖഡെ സ്റ്റേഡിയം, മുംബൈ – 123
എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു – 100*
ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത – 98
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ദല്‍ഹി – 94
എം.എ. ചിദംബരം സ്റ്റേഡിയം, ചെപ്പോക്, ചെന്നൈ – 91
ഹോം സ്‌റ്റേഡിയം സെഞ്ച്വറി പൂര്‍ത്തിയാക്കിയ മത്സത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഒരു ചരിത്ര റെക്കോഡില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമനായി മുന്നൂറ് സിക്‌സറുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.