ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്.
ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ.

അതേസമയം ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ പുറത്തായിരുന്നു.
മുംബൈക്കെതിരായ മത്സരത്തിലും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങിയില്ലായിരുന്നു. വാരിയെല്ലിനും കൈവിരലിനും ഉണ്ടായ പരിക്കാണ് താരത്തിന് വിനയായത്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് സഞ്ജുവിന്റെ പരിക്കിനെ കറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സംസാരിച്ചിരുന്നു. സഞ്ജുവിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും പരിക്ക് ഗൗരവത്തില്‍ കാണേണ്ടതാണെന്നും ദ്രാവിഡ് പറഞ്ഞു.

‘സഞ്ജുവിന്റെ പരിക്ക് ഭേദമാവുന്നുണ്ട്. ഞങ്ങളവനെ ദിവസവും നിരീക്ഷിക്കുന്നുണ്ട്. വാരിയെല്ലിനേറ്റ പരിക്കായതിനാല്‍ തന്നെ ഒരല്‍പം ഗൗരവത്തിലാണ് ടീം അതിനെ കാണുന്നത്. അതിനാല്‍ അവനെ തിരക്കിട്ട് കളത്തിലേക്ക് കൊണ്ട് വരേണ്ടതില്ല എന്നാണ് തീരുമാനം,’ ദ്രാവിഡ് പറഞ്ഞു.
നിലവില്‍ സീസണിലെ ഏഴ് മത്സരത്തില്‍ നിന്ന് 224 റണ്‍സാണ് സഞ്ജു നേടിയത്. 37.33 എന്ന ആവറേജില്‍ ബാറ്റ് വീശിയ താരം 66 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് നേടിയത്. 143 എന്ന പ്രഹര ശേഷിയിലാണ് സഞ്ജു ബാറ്റ് വീശിയത്. 10 സിക്‌സും 27 ഫോറുമാണ് താരം സീസണില്‍ നേടിയത്. അതേസമയം മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത പോരാട്ടം.
Content Highlight: IPL 2025 : Rahul Dravid Says Sanju Samson will not play for Rajasthan Royals anytime soon