ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. വമ്പന്‍മാര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഹൈദരാബാദ് ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സ്വന്തം തട്ടകമായ ഇഡന്‍ ഗാര്‍ഡന്‍സില്‍ വമ്പന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് ഹൈദരാബാദ് തുടങ്ങിയത്. രണ്ടാം ഓവറില്‍ ടീം സ്‌കോര്‍ 14 ആയിരിക്കെ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ക്വിന്റണ്‍ ഡി കോക്ക് സീഷന്‍ അന്‍സാരിയുടെ കയ്യിലെത്തി പുറത്താകുകയായിരുന്നു. ആറ് പന്തില്‍ വെറും ഒരു റണ്‍സ് നേടിയാണ് താരം പുറത്തായത്.
ഇതോടെ ഒരു മോശം റെക്കോഡും കോക്കിന്റെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും മോശം ആവറേജില്‍ ബാറ്റ് വീശുന്ന രണ്ടാമത്തെ താരമാകാനാണ് കോക്കിന് സാധിച്ചത് (മിനിമം ഏഴ് ഇന്നിങ്‌സ്).
ഐ.പി.എല്ലില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റവും മോശം ആവറേജില്‍ ബാറ്റ് ചെയ്ത താരം, ആവറേജ്
രജത് ഭാട്ടിയ – 7.2
ക്വിന്റണ്‍ ഡി കോക്ക് – 9.86
സ്റ്റുവര്‍ട്ട് ബിന്നി – 9.67
റയാന്‍ ടെണ്‍ ഡോഷേറ്റ് – 13.4
ഫാഫ് ഡു പ്ലെസിസ് – 15.33
Pacers’ Delight ☝☝
Pat Cummins and Mohd. Shami dismiss the #KKR openers to give #SRH a perfect start 🔥
മത്സരത്തില്‍ ഏറെ വൈകാതെ ഓപ്പണര്‍ സുനില്‍ നരേയ്‌നെ കീപ്പര്‍ ക്യാച്ചില്‍ പറഞ്ഞയച്ച് മുഹമ്മദ് ഷമിയും വിക്കറ്റ് വീഴ്ത്തി. സുനില്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സായിരുന്നു നേടിയത്.
നിലവില്‍ മത്സരത്തില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ക്യാപ്റ്റന്‍ രഹാനെ 18 പന്തില്‍ 28 റണ്‍സും അംകൃഷ് രഘുവംശി 11 പരന്തില്‍ 17 റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്.