ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആര്‍.സി.ബിക്ക് തിരിച്ചടിയേറ്റിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.
0.1 – FOUR! 🔥
0.2 – THUNDER BOULT! 💥#TrentBoult‘s love affair with wickets in the first over continue as he castles #PhilSalt! Absolute drama to start the #IPLRivalryWeek! 💪🏻
ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി ബാറ്റിങ് തുടരുകയാണ്.
രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുമായി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ആര്‍.സി.ബിക്ക് മികച്ച തുടക്കം നല്‍കി.
ഇതിനിടെ വിരാട് കോഹ്‌ലി ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 13,000 റണ്‍സെന്ന റെക്കോഡിലേക്കാണ് വിരാട് നടന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമായാണ് വിരാട് ചരിത്രത്താളുകളില്‍ ഇടം നേടിയത്.
Ma𝓥erick’s Massive Milestone! 👑🙇🏼♂️
1️⃣3️⃣,0️⃣0️⃣0️⃣ T20 runs with 9️⃣ centuries and 9️⃣8️⃣ fifties! 🤯
അതേസമയം, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലി ബാറ്റിങ് തുടരുകയാണ്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയിലാണ് ആര്‍.സി.ബി. 38 പന്ത് നേരിട്ട് 60 റണ്‍സുമായാണ് വിരാട് ബാറ്റിങ് തുടരുന്നത്. പത്ത് പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാടിദാറാണ് ഒപ്പമുള്ളത്.