ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആര്‍.സി.ബിക്ക് തിരിച്ചടിയേറ്റിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.
രാജസ്ഥാന്‍ റോയല്‍സിലായിരിക്കവെ 19 തവണ ആദ്യ ഓവറില്‍ വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ട് ഇത് 12ാം തവണയാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ഈ നേട്ടത്തിലെത്തുന്നത്.
0.1 – FOUR! 🔥
0.2 – THUNDER BOULT! 💥#TrentBoult‘s love affair with wickets in the first over continue as he castles #PhilSalt! Absolute drama to start the #IPLRivalryWeek! 💪🏻
ഏറ്റവുമധികം തവണ ഫസ്റ്റ് ഓവര്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പ്രവീണ്‍ കുമാറിന് 15 തവണ മാത്രമാണ് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രവീണ്‍ കുമാര്‍ തന്റെ കരിയറില്‍ നേടിയ ഫസ്റ്റ് ഓവര്‍ വിക്കറ്റുകളേക്കാള്‍ കൂടുതല്‍ ട്രെന്റ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിനൊപ്പം നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ട്രെന്റ് ബോള്‍ട്ട് – 31
ഭുവനേശ്വര്‍ കുമാര്‍ – 27
പ്രവീണ്‍ കുമാര്‍ – 15
ദീപക് ചഹര്‍ – 13
സന്ദീപ് ശര്‍മ – 13
സഹീര്‍ ഖാന്‍ – 12
ലസിത് മലിംഗ – 11
ഡെയ്ല്‍ സ്റ്റെയ്ന്‍ – 11
ഉമേഷ് യാദവ് – 11
അതേസമയം, മത്സരം 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലാണ് ആര്‍.സി.ബി. 24 പന്തില്‍ 44 റണ്‍സുമായി രജത് പാടിദാറും നാല് പന്തില്‍ 12 റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.