ഒറ്റ ഓവറില്‍ തന്നെ ‘രണ്ട് ഓവര്‍’ എറിഞ്ഞുതീര്‍ത്തതിന്റെ ചരിത്ര റെക്കോഡുമായി മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഒരു ഓവറില്‍ 11 പന്തുകളാണ് പാണ്ഡ്യ എറിഞ്ഞത്.
ആദ്യ മൂന്ന് പന്തുകള്‍ കൃത്യമായി എറിഞ്ഞ പാണ്ഡ്യയുടെ പേരില്‍ അടുത്ത ലീഗല്‍ ഡെലിവെറി കുറിക്കപ്പെടുന്നന് അഞ്ച് പന്തുകള്‍ക്ക് ശേഷമാണ്. ഓവറില്‍ തന്നെ രണ്ട് നോ ബോളും മൂന്ന് വൈഡുമാണ് പാണ്ഡ്യ എറിഞ്ഞത്.
1, 4, 1, 1WD, 1NB, 1WD, 1NB, 6, 1, 1WD, 0 എന്നിങ്ങനെയാണ് പാണ്ഡ്യ പന്തെറിഞ്ഞത്.
ഇതോടെ ഒരു അനാവശ്യ നേട്ടവും പാണ്ഡ്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഒരു ഓവറില്‍ ഏറ്റവുമധികം പന്തുകളെറിയുന്ന താരമെന്ന അനാവശ്യ നേട്ടമാണ് പാണ്ഡ്യ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഇതിന് മുമ്പ് നാല് താരങ്ങള്‍ ഒരു ഓവറില്‍ 11 പന്തുകളെറിഞ്ഞിട്ടുണ്ടെങ്കിലും ഈ മോശം നേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റനായും ഇതോടെ ഹര്‍ദിക് പാണ്ഡ്യ മാറി.
ഹര്‍ദിക് പാണ്ഡ്യ – മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 11 – 2025*
അതേസമയം, മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 79 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും 30 റണ്‍സടിച്ച ജോസ് ബട്‌ലറിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.