ഐ.പി.എല്‍ 2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിന്റെ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ സീസണില്‍ രണ്ടാം വിജയം സ്വന്തമാക്കാനും ക്യാപിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരാമമിടാനും മുംബൈയ്ക്ക് സാധിച്ചു.
𝘝𝘪𝘤𝘵𝘰𝘳𝘺 𝘵𝘢𝘴𝘵𝘦𝘴 𝘴𝘸𝘦𝘦𝘵𝘦𝘳 𝘸𝘩𝘦𝘯 𝘪𝘵’𝘴 𝘵𝘩𝘪𝘴 𝘤𝘭𝘰𝘴𝘦! 💙
3⃣ run-outs, high drama and #MI walk away with a thrilling win to break #DC‘s unbeaten run 👊
Scorecard ▶ https://t.co/sp4ar866UD#TATAIPL | #DCvMI | @mipaltan pic.twitter.com/q9wvt5yqoe
— IndianPremierLeague (@IPL) April 13, 2025
മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് വിജയം സമ്മാനിച്ചത്. ഒപ്പം ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ സ്‌പെല്ലും വിജയത്തില്‍ നിര്‍ണായകമായി.
𝗜𝗺𝗽𝗮𝗰𝘁𝗳𝘂𝗹. 𝗖𝗹𝗶𝗻𝗶𝗰𝗮𝗹. 𝗠𝗮𝘁𝗰𝗵-𝘄𝗶𝗻𝗻𝗲𝗿. 💪
Karn Sharma walks away with Player of the Match after a brilliant 3⃣-wicket haul that changed the course of #DCvMI 🔝
Scorecard ▶ https://t.co/sp4ar866UD#TATAIPL | @mipaltan pic.twitter.com/ntPgKPuIz9
— IndianPremierLeague (@IPL) April 13, 2025
ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തില്‍ പ്രതികരിക്കുകയാണ് ടീമിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ. മത്സരത്തില്‍ വിജയിക്കുന്നത് എപ്പോഴും സ്‌പെഷ്യലാണെന്നും പതിമൂന്നാം ഓവര്‍ വരെ തന്റെ ടീം കളിയില്‍ ഉണ്ടായിരുന്നില്ല എന്നും ഹര്‍ദിക് പറഞ്ഞു. കരുണ്‍ നായര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും വിദര്‍ഭ താരം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും മുംബൈ നായകന്‍ കൂട്ടിച്ചേര്‍ത്തു.




