ഐ.പി.എല്ലില്‍ വീണ്ടും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കരീബിയന്‍ കരുത്തന്‍ നിക്കോളാസ് പൂരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ 26 പന്തില്‍ 75 റണ്‍സുമായാണ് താരം കളം വിട്ടത്.
നേരിട്ട 18ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂരന്‍ ആറ് വീതം സിക്‌സറും ഫോറും ഉള്‍പ്പടെയാണ് ഒരിക്കല്‍ക്കൂടി തന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്.
ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പൂരന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം തവണ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന നേട്ടമാണ് പൂരന്‍ സ്വന്തമാക്കിയത്.
ഇത്തരത്തില്‍ ഇത് നാലാം തവണയാണ് പൂരന്‍ ഫിഫ്റ്റിയടിക്കുന്നത്. നിലവില്‍ കരിബീയന്‍ സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനൊപ്പം ഈ റെക്കോഡില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് പൂരന്‍.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 250+ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍
അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 എന്ന നിലയിലാണ് എല്‍.എസ്.ജി. 14 പന്തില്‍ 15 റണ്‍സുമായി റിഷബ് പന്തും മൂന്ന് പന്തില്‍ ആറ് റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.
ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.
Content Highlight: IPL 2025: LSG vs SRH: Nicholas Pooran smashed 4th IPL half century with 250.00+ strike rate