ലഖ്‌നൗവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ആവേശ് ഖാനാണ്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. അവസാന ഓവറിലെ മാച്ച് വിന്നിങ് ബൗളിങ്ങില്‍ കളിയിലെ താരമാകാനും ആവേശിന് സാധിച്ചു. ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം 45 പന്തില്‍ 66 റണ്‍സും ആയുഷ് ബധോണി 34 പന്തില്‍ 50 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 30* റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്.
മത്സരത്തില്‍ ലഖ്‌നൗവിന്റെ വെടിക്കെട്ട് ബാറ്റര്‍ നിക്കോളാസ് പൂരന്‍ എട്ട് പന്തില്‍ രണ്ട് ഫോര്‍ അടക്കം 11 റണ്‍സിനായിരുന്നു നേടിയത്. സന്ദീപ് ശര്‍മയുടെ മിന്നും ബൗളിങ്ങില്‍ എല്‍.ബി.ഡബ്ല്യുവിലാണ് താരം കളംവിട്ടത്. എന്നിരുന്നാലും ടി-20യില്‍ ഒരു തകര്‍പ്പന്‍ നാഴികക്കല്ല് നേടാനാണ് താരത്തിന് സാധിച്ചത്.
ഫോര്‍മാറ്റില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് പൂരന് സാധിച്ചത്. മാത്രമല്ല സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാനും പൂരന് സാധിച്ചു. എട്ട് മത്സരങ്ങളില്‍ നിന്ന് 50.57 ഓവറേജില്‍ 368 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്.
രാജസ്ഥാന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് യശസ്വി ജെയ്‌സ്വാളാണ്. 52 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. റിയാന്‍ പരാഗ് 39 റണ്‍സും 14 വയസ് പ്രായമുള്ള അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവംശി 34 റണ്‍സും നേടി. ബൗളിങ്ങില്‍ രാജസ്ഥാന് വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റും, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ എന്നിവര്‍ ഓരേ വിക്കറ്റും നേടി.
മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ എട്ട് മത്സരത്തില്‍ അഞ്ച് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റ് നേടി നാലാം സ്ഥാനത്താണ് ലഖ്‌നൗ. അതേസമയം എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രം രേഖപ്പെടുത്തി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
Content Highlight: IPL 2025: LSG VS RR : Nicholas Pooran Complete 9000 Runs In T-20