ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു.
നിലവില്‍ ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലഖ്‌നൗ നേടിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും വണ്‍ ഡൗണായി ഇറങ്ങിയ നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് പ്രകടനത്തിലാണ് ലഖ്‌നൗ സ്‌കോര്‍ ഉയര്‍ത്തിയത്.
ഇതോടെ കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു ഐ.പി.എല്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ സ്വന്തമാക്കാനാണ് ലഖ്‌നൗവിന് സാധിച്ചത്.
കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു ഐ.പി.എല്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
പഞ്ചാബ് – 262/2 – 2024
ലഖ്‌നൗ – 238/3 – 2025
ചെന്നൈ – 235/4 – 2023
ദല്‍ഹി – 228/4 – 2020
ഹൈദരാബാദ് – 228/4 – 2023
മാര്‍ഷ് 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ആന്ദ്രെ റസലിന്റെ പന്തില്‍ റിങ്കു സിങ്ങിന്റെ കയ്യിലാകുകയായിരുന്നു താരം. നിക്കോളാസ് പൂരന്‍ 36 പന്തില്‍ നിന്ന് എട്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 87 റണ്‍സും നേടി തിളങ്ങി.
മത്സരത്തില്‍ ടീമിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവും നല്‍കിയത്. മാര്‍ക്രം 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയിരുന്നു. ഹര്‍ഷിത് റാണയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്