ശനിയാഴ്ച നടക്കുന്ന ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് അക്‌സര്‍ പട്ടേലിനെയും സംഘത്തെയും ബാറ്റിങ്ങിനയച്ചു.
ക്യാപ്പിറ്റല്‍സിനായി വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ 14 പന്തില്‍ 28 റണ്‍സ് നേടി പുറത്തായിരുന്നു. നാല് ഫോറും ഒരു സിക്‌സറും അടക്കം 200.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
SLOG MODE: ACTIVATED! 👊🏻#KLRahul clears the front leg and smashes #MohammedSiraj for a MAXIMUM over long on boundary! 💪🏻💙
അതേസമയം, ആറാം വിജയം ലക്ഷ്യമിട്ടിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ നഷ്ടത്തില്‍ 203 റണ്‍സ് നേടി. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ (32 പന്തില്‍ 39), അശുതോഷ് ശര്‍മ (17 പന്തില്‍ 37), കരുണ്‍ നായര്‍ (18 പന്തില്‍ 31), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31) എന്നിവരുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.
Content Highlight: IPL 2025: GT vs DC: KL Rahul becomes the fastest Indian player to hit 200 IPL sixes