ഐ.പി.എല്‍ 2025ലെ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 213 റണ്‍സിന്റെ ടോട്ടലുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയയത്തില്‍ നടന്ന മത്സരത്തിലാണ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്.
വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി.
We’ve posted our highest score at the Chinnaswamy this season. 🙌
— Royal Challengers Bengaluru (@RCBTweets) May 3, 2025
വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
— Royal Challengers Bengaluru (@RCBTweets) May 3, 2025
ഇന്നിങ്‌സിലെ അവസാന പന്തില്‍, വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കവെ സിക്‌സര്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡും ഷെപ്പേര്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത് ഹാഫ് സെഞ്ച്വറിയുടെ റെക്കോഡാണ് കുറിക്കപ്പെട്ടത്.
ഐ.പി.എല്ലിലെ വേഗതയേറിയ അര്‍ധ സെഞ്ച്വറികള്‍
(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
Best strike rate for any 50+ score by a batter in the history of the IPL! 🙇♂️ pic.twitter.com/33RaMQSWqM
— Royal Challengers Bengaluru (@RCBTweets) May 3, 2025
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിരാട് – ബേഥല്‍ സഖ്യം തിളങ്ങി.
മികച്ച രീതിയില്‍ ചെന്നൈ ബൗളര്‍മാരെ പഞ്ഞിക്കിട്ട് മുമ്പോട്ട് കുതിച്ച ഈ റണ്ണൊഴുക്കിന് തടയിട്ടത് മതീശ പതിരാനയാണ്. പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബേഥലിനെ പുറത്താക്കിയാണ് സൂപ്പര്‍ കിങ്സ് ആദ്യ ബ്രേക് ത്രൂ നേടിയത്. യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് സൂപ്പര്‍ കിങ്സ് ബേഥലിനെ മടക്കിയത്.
— Royal Challengers Bengaluru (@RCBTweets) May 3, 2025
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ വിരാടിനെയും ടീമിന് നഷ്ടമായി. 33 പന്തില്‍ 62 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. അഞ്ച് വീതം ഫോറും സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാം കറനാണ് വിക്കറ്റ്.
18ാം ഓവറിലെ അഞ്ചാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു. 17.4 ഓവറില്‍ 157/5 എന്ന നിലയില്‍ നിന്നും 20.0 ഓവറില്‍ 213/5 എന്ന നിലയിലേക്കാണ് ഷെപ്പേര്‍ഡ് ടീമിനെ നയിച്ചത്. ഷെപ്പേര്‍ഡ് ചിന്നസ്വാമിയില്‍ കൊടുങ്കാറ്റഴിച്ചുവിടുമ്പോള്‍ തന്റെ ബൗളര്‍മാര്‍ക്ക് നേരിടേണ്ടി വന്ന ദുര്‍ഗതിയോര്‍ത്ത് നിരാശയോടെ വിക്കറ്റിന് പിന്നില്‍ നല്‍ക്കാന്‍ മാത്രമാണ് ധോണിക്ക് സാധിച്ചത്.