ഐ.പി.എല്‍ 2025ലെ സതേണ്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 213 റണ്‍സിന്റെ ടോട്ടലുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മികച്ച സ്‌കോറിലെത്തിയത്.
വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഹോം ടീം മികച്ച സ്‌കോറിലെത്തിയത്. വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി.
We’ve posted our highest score at the Chinnaswamy this season. 🙌
— Royal Challengers Bengaluru (@RCBTweets) May 3, 2025
വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറ് സിക്സറും നാല് ഫോറും അടക്കം 378.57 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
— Royal Challengers Bengaluru (@RCBTweets) May 3, 2025
റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടിന് പിന്നാലെ ഒരു മോശം റെക്കോഡ് ഖലീല്‍ അഹമ്മദിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളറുടെ മോശം ബൗളിങ് പ്രകടനമെന്ന അനാവശ്യ നേട്ടമാണ് ഖലീല്‍ അഹമ്മദ് സ്വന്തമാക്കിയത്.
മൂന്ന് ഓവറില്‍ 65 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല. 21.67 എന്ന മോശം എക്കോണമിയും ഖലീലിന്റെ പേരിന് നേരെ കുറിക്കപ്പെട്ടു. താരത്തിന്റെ സ്‌പെല്ലില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കവെയാണ് ഈ അനാവശ്യ റെക്കോഡ് നേടിയതെന്നതും ശ്രദ്ധേയമാണ്.