ഒന്നാമന്‍ ചെന്നൈ: സണ്‍റൈസേഴ്‌സിനെതിരെ അനായാസ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പോയിന്റ് പട്ടികയില്‍ മുമ്പില്‍
ipl 2021
ഒന്നാമന്‍ ചെന്നൈ: സണ്‍റൈസേഴ്‌സിനെതിരെ അനായാസ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പോയിന്റ് പട്ടികയില്‍ മുമ്പില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th April 2021, 11:45 pm

ന്യൂദല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഹൈദരാബാദിനെ ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇരുപത് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സായിരുന്നു നേടിയത്. അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിംഗാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചത്.

ടോസ് നേടിയ ഹൈദരാബാദ് ആദ്യം ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഹൈദരാബാദിന്റെ ബെയര്‍‌സ്റ്റോ പുറത്തായി. ഏഴ് റണ്‍സാണ് താരത്തിന് സ്വന്തമാക്കാനായത്.

പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും 87 പന്തില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. റിതുരാജ് ഗെയ്ക്ക്വാദും ഹാഫ് ഡുപ്ലെസിസുമാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്.

ഗെയ്ക്ക്വാദ് 44 പന്തില്‍ 75 റണ്‍സും ഡുപ്ലെസിസ് 38 പന്തില്‍ 56 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 18 ഫോറും ഒരു സിക്‌സും സ്വന്തമാക്കി. പിന്നീട് എത്തിയ മായിന്‍ അലിയും രവീന്ദ്ര ജഡേജയും സുരേഷ് റെയ്നയും മോശമല്ലാത്ത പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്.

എട്ടു പന്തില്‍ 15 റണ്‍സോടെ മോയിന്‍ അലി പുറത്തായി. 15 പന്തില്‍ 17 റണ്‍സുമായി റെയ്നയും ആറു പന്തില്‍ ഏഴ് റണ്‍സോടെ ജഡേജയും പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

IPL 2021 Chennai Super Kings beat Sunrisers