ഗൗരി ലങ്കേഷ് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
national news
ഗൗരി ലങ്കേഷ് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 7:25 am

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പുതിയ വഴിത്തിരിവ്. കൊലയാളികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.

കേസില്‍ പിടിയിലായ പ്രധാന പ്രതി എച്ച്.എല്‍. സുരേഷിന്റെ ബന്ധുക്കളുടെ താമസ സ്ഥലങ്ങളില്‍ നിന്നാണ് കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന രണ്ട് ബൈക്കും കണ്ടെത്തിയത്. സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കര്‍ണാടകയിലെ തുമകുരുവിലെ കുനിഗലിലില്‍നിന്നും ഇവ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ഭീഷണി, ഇവരെ തിരിച്ചയക്കണം; അസംമോഡല്‍ വിദ്വേഷപ്രചരണവുമായി കെ.സുരേന്ദ്രന്‍


അതേസമയം കൊലപാതകം നടത്താന്‍ ഇവ ഉപയോഗിച്ചുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൃത്യത്തിനായി കൊലയാളിയായ പരശുറാം വാഗ്മറെക്ക് താമസസ്ഥലം ഒരുക്കി നല്‍കിയത് സുരേഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കൂടാതെ കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഹെല്‍മറ്റുകളും നശിപ്പിച്ചതും സുരേഷാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.