എഡിറ്റര്‍
എഡിറ്റര്‍
ആമേനിലെ കപ്യാരും ഇമ്മാനുവലിന്റെ മുതലാളിയും; സുനില്‍ സുഗധ സംസാരിക്കുന്നു
എഡിറ്റര്‍
Thursday 20th June 2013 3:37pm

lineകൂടെ അഭിനയിക്കുമ്പോള്‍ നമ്മെ നല്ല കംഫര്‍ട്ടബിള്‍ ആക്കുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ ചിത്രമാണ് ചെയ്യുന്നത്. രഞ്ജിത്തിന്റെ ‘കടല്‍ കടന്ന് മാത്തുക്കുട്ടി’യാണ് ഇപ്പോള്‍ ചെയ്യുന്നത്. വളരെ സപ്പോര്‍ട്ടീവായ നിര്‍ദേശങ്ങള്‍ തരും. അദ്ദേഹത്തിന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഇമ്മാനുവലിലെ എന്റെ കഥാപാത്രത്തെപ്പറ്റി പരാമര്‍ശിച്ചത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

linesunil-sukhada-580


ഫേസ് ടു ഫേസ് / സുനില്‍ സുഗധ


ആമേന്‍ എന്ന ചിത്രം കണ്ടവരാരും കണ്ണുകളില്‍ വക്രതയും നോട്ടത്തില്‍ പരിഹാസവും നിറഞ്ഞ മൂത്ത കപ്യാരുടെ ചിത്രം എളുപ്പം മറക്കില്ല….

അതിനു മുന്‍പും ഒട്ടേറെ ചിത്രങ്ങളില്‍ തൃശൂര്‍ ഭാഷ പറഞ്ഞ് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ വിരുതന്‍ ഇന്ന് മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

Ads By Google

തന്റെ വ്യത്യസ്തമായ ശൈലി കൊണ്ട് പ്രേഷക മനസ്സില്‍ ഇടം കണ്ടെത്തിയ സുനില്‍ സുഗധയുമായി ചിന്നു പോള്‍ നടത്തിയ അഭിമുഖത്തിലേക്ക്,

സിനിമ തന്റേതാക്കണമെന്ന ആഗ്രഹത്തിന്റെ തുടക്കം?

ചെറുപ്പം മുതല്‍ എങ്ങനേലും വഴിയുണ്ടാക്കി സിനിമകളൊരുപാടു കണ്ടിരുന്നു. സിനിമാ നടന്‍മാരാവണമെന്നത് ഒരു പ്രായത്തില്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്. അതെനിക്കും തോന്നിയിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ നാടകത്തോട് നല്ല താല്‍പര്യമായിരുന്നു. പിന്നീട് ജോലി സംബന്ധമായി ബോംബെക്കു പോയപ്പോള്‍ നല്ല നാടകങ്ങള്‍ കാണാനുള്ള അവസരങ്ങളുണ്ടായി.

ഇനി ഒരു ആറാം തമ്പുരാന്‍ ഇറങ്ങിയാല്‍ ഇവിടെ വിജയിക്കുമോ എന്നറിയില്ല

സീമാ ബിശ്വാസ്, അനുപം ഖേര്‍, നസ്റുദ്ധീന്‍ ഷാ ഇവരൊക്കെ സിനിമാഭിനയത്തോടൊപ്പം ഞായറാഴ്ചകളില്‍ നാടകങ്ങള്‍ ചെയ്യുമായിരുന്നു.ഇതൊക്കെ കാണാനുള്ള ഭാഗ്യം അവിടെ വച്ചുണ്ടായി. അങ്ങനെ നല്ല സംവിധായകരുടെ നാടകങ്ങള്‍ കണ്ട് എങ്ങനെ അതിന്റെ ഭാഗമാകാം എന്ന അന്വേഷണമായി.

തൃശൂര്‍ രംഗചേതനയുടെ ‘സണ്‍ഡേ തിയറ്റര്‍’ തുടങ്ങുന്ന കാലമായിരുന്നു. ഡോ.വയലാര്‍ വാസുദേവന്‍ പിള്ള സാറായിരുന്നു നേതൃത്വം നല്‍കിയത്. അവിടെ ആഴ്ചകളില്‍ ഒത്തുകൂടുകയും അഭിനയത്തിന്റെ തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന പല സെഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമായിരുന്നു.

12 വര്‍ഷമായി അതിപ്പോഴും തുടരുന്നു. ഫസ്‌ററ് ബാച്ചിലെ ആളായിരുന്നു ഞാന്‍. കഴിഞ്ഞ ഒന്നര വര്‍മായി ഒരു ഞായറാഴ്ച പോലും മുടങ്ങാതെ നാടകമവതരിപ്പിക്കുന്നു. അവിടെയുള്ള സുഹൃത്തുക്കളാണ് എന്റെ പ്രചോദനം.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണോ സിനിമയിലേക്കുള്ള വരവ്?

അല്ല. പ്രൊഫഷണല്‍ കലാകാരന്‍മാരായി തറവാട്ടില്‍ തന്നെ ആരുമില്ല. അച്ഛന്‍ സുധാകരപണിക്കര്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. അമ്മ സരസ്വതിയമ്മ. എനിക്കു രണ്ട് സഹോദരന്‍മാരാണുള്ളത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സാധാരണ ചെയ്യുന്ന കലാപരിപാടികള്‍ ഒക്കെ ഞാനും ചെയ്തിട്ടുണ്ട്,അത്ര തന്നെ.
അടുത്ത പേജില്‍ തുടരുന്നു

Advertisement