ഇന്ത്യയെ ശ്രദ്ധിക്കാന്‍ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ അഡ്‌ഹോക് കമ്മിറ്റി
Daily News
ഇന്ത്യയെ ശ്രദ്ധിക്കാന്‍ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ അഡ്‌ഹോക് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2015, 10:19 am

aiba ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്കു രൂപം നല്‍കി.

അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിക്കാണ് രൂപം കൊടുത്തത്. എ.ഐ.ബി.എ പ്രതിനിധിയായ കിഷന്‍ നര്‍സിയാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. പുറത്താക്കപ്പെട്ട ബോക്‌സിങ് ഇന്ത്യ സെക്രട്ടറി ജനറല്‍ ജെ കൗലി, മുന്‍ ടെന്നിസ് താരം മനിഷ മല്‍ഹോത്ര, ഇഞ്ചതി ശ്രീനിവാസ് എന്നിവരാണ് അംഗങ്ങള്‍.

അഞ്ചാമത്തെ അംഗം ദേശീയ കോച്ചായിരിക്കും. അദ്ദേഹത്തെ ഐബയുടെ അംഗീകാരത്തോടെ നിയമിക്കും.

ഇക്കാര്യം നസ്രിയുമായി ഐബ പ്രസിഡന്റ് ചിങ് കു വു സംസാരിച്ചു. “കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ ഉപദേശകനായി പ്രവര്‍ത്തിക്കാമെന്ന് രണ്‍ധീര്‍ സിങ് സമ്മതിച്ചിട്ടുണ്ട്.” ചിങ് കു വു നസ്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ഭരണപരമായ തര്‍ക്കത്തെ തുടര്‍ന്ന് ബോക്‌സിങ് ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പ്രസിഡന്റ് സന്ദീപ് ജജോഡിയയെയും സെക്രട്ടറി ജനറല്‍ ജെയ് കൊയ്‌ലിയെയും പുറത്താക്കുന്നതു വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നു.